അഭിജീത്ത് ദിപ്കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; ഇന്ത്യയിൽ ആരംഭിച്ച കോക്രോച്ച് ജനത പാർട്ടി പാക്കിസ്ഥാനിലേക്കും കടക്കുന്നു

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. നിരവധി തവണ ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്ന് അഭിജീത്ത് പറഞ്ഞു. ഇതിന്റെ സ്ക്രീൻഷോട്ടുകളും അഭിജീത്ത് പങ്കുവച്ചിട്ടുണ്ട്. 


റിക്കവര്‍ ഇറ്റ് നൗ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ സുരക്ഷയ്ക്കായി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഞങ്ങൾ ലോക്ക് ചെയ്തിരിക്കുന്ന എന്ന സന്ദേശമാണ് ലഭിക്കുന്നത്. 


അക്കൗണ്ട് വീണ്ടെടുക്കാൻ ഐഡന്റിറ്റി വെരിഫൈ ചെയ്യുകയും പുതിയ പാസ്‌വേഡ് നൽകുകയും ചെയ്യേണ്ടതുണ്ടെന്നാണ് ഇൻസ്റ്റഗ്രാം പറയുന്നതെന്നും എക്സില്‍ അഭിജീത്ത് കുറിച്ചു. ഇതിന്റെ സ്ക്രീൻ‍ഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്. 


കേന്ദ്രസർക്കാർ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ടിന് നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നു ചൂണ്ടിക്കാട്ടി ഐബി കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയതിനു പിന്നാലെയായിരുന്നു നടപടി. ശേഷം സിജെപിയുടെ അക്കൗണ്ട് തടഞ്ഞുവയ്ക്കാൻ സമൂഹമാധ്യമമായ എക്സിനോട് വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. 

എന്നാൽ കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടുമായി സംഘം വീണ്ടും എത്തിയിരുന്നു. ഇതിനിടെ, ചീഫ് ജസ്റ്റിസിന്റെ ‘പാറ്റ’ പ്രയോഗത്തിന് പിന്നാലെ ഇന്ത്യയിൽ ആരംഭിച്ച കോക്രോച്ച് ജനത പാർട്ടി പാക്കിസ്ഥാനിലേക്കും കടക്കുകയാണ്. ഇന്ത്യയിലെ സിജെപിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പാക്കിസ്ഥാനിലും അക്കൗണ്ടുകൾ‍ തുടങ്ങിയിട്ടുണ്ട്. കോക്രോച്ച് അവാമി പാർട്ടി, കോക്രോച്ച് അവാമി ലീഗ് എന്നീ പേരുകളിലാണ് പേജ് തുടങ്ങിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !