കാലിഫോർണിയയിൽ വിമാന ഭാഗങ്ങൾ നിർമിക്കുന്ന ഫാക്ടറിയിൽ വൻ വാതകച്ചോർച്ച; അതീവ ജാഗ്രതാ നിർദേശം,

കാലിഫോർണിയ: സതേൺ കാലിഫോർണിയയിലെ ഗാർഡൻ ഗ്രോവിലുള്ള ‘ജികെഎൻ എയറോസ്പേസ്’എന്ന വിമാന ഭാഗങ്ങൾ നിർമിക്കുന്ന ഫാക്ടറിയിൽ വൻ വാതകച്ചോർച്ചയെത്തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 


ഫാക്ടറിയിൽ കെമിക്കൽ സൂക്ഷിച്ചിരുന്ന 1,000 ഗാലൻ ശേഷിയുള്ള ഭീമൻ ടാങ്കിൽ വലിയ വിള്ളൽ രൂപപ്പെട്ടതോടെയാണ് അപകടമുണ്ടായത്. ടാങ്ക് ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാമെന്ന ഭീതിയെത്തുടർന്ന് ഫാക്ടറിയുടെ ഒരു മൈൽ ചുറ്റളവിലുള്ള അമ്പതിനായിരത്തിലധികം ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അടിയന്തിരമായി മാറ്റിപ്പാർപ്പിച്ചു.


ടാങ്കിലുണ്ടായിരുന്ന ‘മെഥൈൽ മെതാക്രിലേറ്റർ’ എന്ന രാസവസ്തു ശക്തമായ രാസപ്രവർത്തനം മൂലം അതിവേഗം വികസിക്കുന്ന ‘തെർമൽ റൺവേ’ എന്ന പ്രതിഭാസമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് ടാങ്കിനുള്ളിൽ അനിയന്ത്രിതമായ ആന്തരിക മർദ്ദം വർദ്ധിപ്പിച്ചു. ടാങ്ക് പൊട്ടിത്തെറിച്ചാൽ ചുറ്റുമുള്ള പ്രദേശങ്ങളിലാകെ വൻ നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് പ്രദേശത്ത് പ്രാദേശിക പൊലീസും ഫയർ റെസ്ക്യൂ സംഘവും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.


നിലവിൽ പ്രത്യേക പരിശീലനം ലഭിച്ച ‘ഹാസ്മറ്റ്’ ഉൾപ്പെടെയുള്ള അടിയന്തര രക്ഷാപ്രവർത്തക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്. ടാങ്കിന്റെ താപനില താഴ്‌ത്താനും ആന്തരിക മർദ്ദം കുറയ്‌ക്കാനുമായി വെള്ളവും പ്രത്യേക നിർവീര്യകരണ മിശ്രിതങ്ങളും ടാങ്കിലേക്ക് തുടർച്ചയായി തളിച്ചുവരുന്നു. 

ടാങ്കിലെ മർദ്ദം പൂർണ്ണമായും കുറയ്‌ക്കുകയും പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷമേ ജനങ്ങളെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !