കൊച്ചി: വിമാനത്താവളത്തോടു ചേർന്നുള്ള റെയിൽവേ സ്റ്റേഷൻ നിർമാണത്തിനു മുമ്പുള്ള സ്ഥലമൊരുക്കൽ ജോലികൾ ആരംഭിച്ചു. സ്ഥലം നിരപ്പാക്കി മണ്ണു പരിശോധനയ്ക്കും മറ്റും ശേഷമായിരിക്കും ഇവിടെ മണ്ണടിച്ചു നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുക.
നിലവിലുള്ള ട്രാക്കുകളുടെ ഇരുവശത്തെയും കാടുകൾ വെട്ടിത്തെളിച്ച് മണ്ണു നിരത്തി. 7.56 കോടി രൂപയാണു പദ്ധതിക്കു ചെലവ്.
വിമാനത്താവള റോഡിലെ പുതിയ മേൽപാലത്തിനു സമീപം ആവണംകോട് റോഡിൽ സിയാലിന്റെ സൗരോർജ പ്ലാന്റിനു സമീപമാണു റെയിൽവേ സ്റ്റേഷൻ വരുന്നത്.
നിലവിലെ പദ്ധതി അനുസരിച്ചുള്ള സ്റ്റേഷൻ നിർമിക്കാൻ ആവശ്യമായ സ്ഥലം റെയിൽവേയുടെ പക്കലുണ്ട്. ഭാവിയിൽ വികസനം ആവശ്യമായി വന്നാൽ സിയാലിന്റെ അധീനതയിലുള്ള സ്ഥലം ഇരുവശത്തുമുള്ളതു പ്രയോജനപ്പെടും.
കിഴക്കു വശത്ത് സ്റ്റേഷൻ മന്ദിരവും ഇരുവശത്തും 600 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോമുകളുമാണ് ഉണ്ടാവുക.
ഫുട് ഓവർ ബ്രിജ്, ലിഫ്റ്റ്, പാർക്കിങ് സൗകര്യം തുടങ്ങിയവയും ഉണ്ടാകും. 9 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.