മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ; ഒത്തുതീർപ്പ് ഫോർമുലയുമായി ഹൈക്കമാൻഡ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നുന്നപ്രകടനം കാഴ്ചവെച്ചിട്ടും കേരളത്തിൽ മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ ഒത്തുതീർപ്പ് ഫോർമുലയുമായി ഹൈക്കമാൻഡ്.


മുഖ്യമന്ത്രിപദത്തിനായി പോരടിക്കുന്ന നേതാക്കളെ അനുയിപ്പിക്കാൻ അനുനയ ഫോർമുല രൂപവത്കരിച്ചെന്നാണ് സൂചന. ഉപമുഖ്യമന്ത്രിപദം, സുപ്രധാനവകുപ്പുകൾ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് ഫോർമുലയിലുള്ളതെന്നാണ് വിവരം. എന്നാൽ, ആർക്കാണ് ഉപമുഖ്യമന്ത്രിപദം നൽകുക എന്ന തീരുമാനമായിട്ടില്ല.


മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടിയുള്ള തങ്ങളുടെ അവകാശവാദത്തിൽ ഉറച്ചുനിൽക്കുകയാണ് കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. 


അണികളെ രംഗത്തിറക്കിയും സാമൂഹികമാധ്യമങ്ങളിലൂടെയും അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനിടെയാണ് അനുനയ ഫോർമുലയുമായി ഹൈക്കമാൻഡ് എത്തിയിരിക്കുന്നത്. 

മുഖ്യമന്ത്രിവിഷയത്തിൽ നിർണായകമാവുക ശനിയാഴ്ച രാഹുൽ ഗാന്ധി കേരളത്തിൽനിന്നുള്ള നേതാക്കളുമായി നടത്തുന്ന ചർച്ചയാണ്. ചർച്ചയിൽ പങ്കെടുക്കാൻ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വെള്ളിയാഴ്ച വൈകിട്ടോ ശനിയാഴ്ച രാവിലെയോ ഡൽഹിയിലെത്തുമെന്നാണ് വിവരം. വേണുഗോപാൽ നിലവിൽ ഡൽഹിയിലുണ്ട്. മൂന്ന് നേതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നടത്തിയേക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !