മുലായം സിങ് യാദവിന്റെ ഇളയമകനും അഖിലേഷ് യാദവിന്റെ സഹോദരനുമായ പ്രതീക് യാദവ് അന്തരിച്ചു

ലക്നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ ഇളയമകനും എസ്‍പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അർദ്ധസഹോദരനുമായ പ്രതീക് യാദവ് (38) അന്തരിച്ചു. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ.


മരണകാരണത്തെ സംബന്ധിച്ച് വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. 


കുറച്ചുദിവസമായി പ്രതീക് അസുഖ ബാധിതനായിരുന്നു. ആഴ്ചകൾക്ക് മുൻപ് ലക്നൗവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനു പിന്നാലെ ഡിസ്ചാർജ് ചെയ്തിരുന്നു.


രാഷ്ട്രീയകുടുംബത്തിൽ‍ വളർന്നയാളാണെങ്കിലും പ്രതീക് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. യുകെയിലെ ലീഡ്സ് സർവകലാശാലയിലാണ് പഠിച്ചത്. ലക്നൗവിൽ ‘ദി ഫിറ്റ്നസ് പ്ലാനറ്റ്’ എന്ന പേരിൽ ഒരു ജിം നടത്തുകയായിരുന്നു. 

ഫിറ്റ്നസ് രംഗത്ത് സജീവമായ പ്രതീക് തെരുവുനായ്ക്കളുടെ സംരക്ഷണം, ചികിത്സ, ഭക്ഷണം, പരിചരണം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ‘ജീവ് ആശ്രയം’ എന്ന സംഘടനയുടെ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !