ന്യൂഡൽഹി: കൈക്കൂലി കേസിൽ കരസേനാ ഉദ്യോഗസ്ഥൻ സിബിഐയുടെ പിടിയിലായതോടെ പുറത്തുവരുന്നത് സൈനിക കരാറുകളിൽ നടക്കുന്ന വൻ അഴിമതി.
ഈസ്റ്റേൺ കമാൻഡിനു കീഴിൽ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർമി ഓർഡനൻസ് കോറിലെ കേണൽ ഹിമാൻഷു ബാലാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
കരസേനയുമായി ബന്ധപ്പെട്ട കരാർ കാൻപുർ ആസ്ഥാനമായ ഈസ്റ്റേൺ ഗ്ലോബൽ ലിമിറ്റഡ് കമ്പനിക്ക് നൽകിയതിനു കൈക്കൂലിയായി 50 ലക്ഷം രൂപ ഹവാല ഇടപാട് വഴി വാങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
ഏപ്രിൽ 22ന് കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിൽ കമ്പനി പ്രതിനിധികളുമായി കേണൽ ചർച്ച നടത്തിയെന്നും 2 ദിവസത്തിനു ശേഷം കരാർ ഇവർക്ക് നൽകിയെന്നും സിബിഐയുടെ എഫ്ഐആറിൽ പറയുന്നു.
നിലവാരമില്ലാത്ത സാംപിളുകൾക്ക് അംഗീകാരം നൽകിയും അമിതതുകയുടെ ബില്ലുകൾ കൈക്കൂലി വാങ്ങി പാസാക്കി നൽകിയും സൈനിക ഉദ്യോഗസ്ഥരിൽ ചിലർ പണം തട്ടുന്നുണ്ടെന്നാണ് സിബിഐ നിഗമനം. കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നു പരിശോധിക്കുകയാണെന്നും സിബിഐ അറിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.