തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത ചുവന്നമണ്ണിൽ പാലത്തിന്റെ തൂണിൽ കാർ ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പെരിഞ്ഞനം നടയ്ക്കൽ വീട്ടിൽ രാജലക്ഷ്മി (75), വിലാസിനി (78) എന്നിവരാണ് മരിച്ചത്.
വാഹനം ഓടിച്ച ശ്രീഹരി, അച്ഛൻ ബാബു, അമ്മ ഷീജ എന്നിവർക്ക് ഗുരുതരപരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ആറുമണിക്കായിരുന്നു അപകടം.
പാലക്കാട് തത്തമംഗലത്ത് നിന്ന് തിരിച്ചുവരുന്ന വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിന് നടുവിലുള്ള കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ചു കയറി 30 മീറ്ററോളം സഞ്ചരിച്ചാണ് പാലത്തിന്റെ തൂണിൽ ഇടിച്ചു കയറിയത്.
റോഡരികിൽ സ്ഥാപിച്ചിട്ടുള്ള സൂചന ബോർഡും കാർ ഇടിച്ച് തകർത്തു. യൂ ടേൺ അടച്ച് കെട്ടിയത് മൂലം ആംബുലൻസ് അപകടസ്ഥലത്ത് എത്താൻ 20 മിനിറ്റോളം വൈകി. ഇതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി റോഡിൽ തടിച്ചുകൂടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.