ദേശീയപാതയിൽ ചാലക്കുടി പാലം അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു; 15 ബെയറിങ്ങുകൾ മാറ്റി സ്ഥാപിച്ചു

ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെ തൃശൂർ ദിശയിലേയ്ക്കുള്ള പാലം അടച്ചിട്ടു നടത്തുന്ന അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. 9ന് ആരംഭിച്ച പണികൾ 3 ദിവസം പിന്നിട്ടു. 


15 ബെയറിങ്ങുകളാണ് ഇതിനകം മാറ്റി സ്ഥാപിച്ചത്. രണ്ടാഴ്ചയ്ക്കകം ജോലികൾ തീർക്കാവുന്ന രീതിയിലാണു നിർമാണ പ്രവർത്തനങ്ങൾ. ഗുരുവായൂർ ഇൻഫ്രാ സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണു ബെയറിങ് മാറ്റുന്ന ജോലികളുടെ ചുമതല. ഇവരെ സഹായിക്കാൻ മഹാരാഷ്ട്ര ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ വിദഗ്ധ തൊഴിലാളികളുമുണ്ട്.


പാലത്തിനു മുകളിൽ സ്പാനുകൾക്ക് ഇടയിലുള്ള ഭാഗത്തെ ടാറിങ് മുറിച്ചുനീക്കുകയും എക്സ്പാൻഷൻ ജോയിന്റ് ഇളക്കി മാറ്റുകയും ചെയ്ത ശേഷമാണ് ബെയറിങ് മാറ്റുന്നത്. അര നൂറ്റാണ്ടു പഴക്കമുള്ള പാലത്തിന്റെ തൂണുകൾക്കും സ്പാനുകൾക്കും ഇടയിലുള്ള റബറും ലോഹവും ചേർത്തു നിർമിച്ച ബെയറിങ്ങിന് തേയ്മാനം വന്നതോടെയാണു 25 വർഷത്തിനു ശേഷം മാറ്റിസ്ഥാപിക്കുന്നത്. 7 സ്പാനുകളിലായി 42 ബെയറിങ്ങുകളാണ് ഈ പാലത്തിലുള്ളത്.

 


ഇതിൽ 27 ബെയറിങ്ങുകൾ കൂടി മാറ്റാനുണ്ട്. അതിനു ശേഷം എക്സ്പാൻഷൻ ജോയിന്റുകൾ ഘടിപ്പിക്കുന്നതു പൂർത്തിയാക്കിയും ടാറിങ് പൊളിച്ച ഭാഗം ടാറിങ് നടത്തിയും നടപ്പാതയിലെ ഇളക്കി മാറ്റിയ സ്ലാബുകൾ തിരികെ ഘടിപ്പിച്ചും ജോലികൾ പൂർത്തിയാക്കും.
ജൂൺ മാസമാദ്യം സ്കൂൾ തുറക്കും മുൻപേ ജോലികൾ പൂർത്തിയാക്കണമെന്നു നിർദേശമുണ്ട്. മഴ പെയ്താലും ബെയറിങ് മാറ്റുന്ന ജോലികൾക്കു കാര്യമായ തടസ്സമുണ്ടാകില്ലെങ്കിലും മഴക്കാലം ശക്തമാകും മുൻപേ പണികൾ തീർക്കാനാണു ശ്രമം. 

ഈ പാലം അടച്ചതോടെ ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾ എറണാകുളം ഭാഗത്തേക്കുള്ള പാലത്തിലൂടെയാണു കടത്തിവിടുന്നത്. ഗതാഗതക്കുരുക്കു തുടരുകയാണ്. ഇന്നലെ രാവിലെ എറണാകുളം ദിശയിലേക്കുള്ള വാഹനങ്ങൾ ചാലക്കുടി മേൽപാലവും കടന്ന് ഒരു കിലോമീറ്ററോളം നീണ്ടു. വൈകിട്ട് തൃശൂർ ദിശയിലേക്കുള്ള വാഹനങ്ങൾ മുരിങ്ങൂർ ഡിവൈൻ നഗർ മേൽപാതയും കടന്നു നീളുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !