കഫപരിശോധനയ്ക്ക് പകരം സ്വാബ് ടെസ്റ്റിലൂടെ ടി.ബി. നിർണയം;ഒരുമണിക്കൂറിനുള്ളിൽ പരിശോധനാഫലം

ആഗോളതലത്തിൽ മരണത്തിന് കാരണമാകുന്ന ഏറ്റവും വലിയ പകർച്ചവ്യാധികളിലൊന്നാണ് ട്യൂബർക്കുലോസിസ്. പ്രാഥമികമായി ശ്വാസകോശത്തെ ബാധിക്കുന്ന, മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണിത്. 


വൈദ്യശാസ്ത്ര രംഗത്ത് ഗണ്യമായ പുരോഗതിയുണ്ടായിട്ടും, ആഗോളതലത്തിൽ ഏറ്റവും മാരകമായ പകർച്ചവ്യാധികളിൽ ഒന്നായി ടിബി ഇന്നും തുടരുകയാണ്. നേരത്തേ രോഗം കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് ടി.ബി.യെ അതിജീവിക്കുന്നതിൽ പ്രധാന ഘടകം. ഇപ്പോഴിതാ ടി.ബി ചികിത്സാരംഗത്ത് മുന്നേറ്റം കുറിക്കുന്ന ടെസ്റ്റാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പരമ്പരാഗതമായുള്ള കഫപരിശോധനയ്ക്ക് പകരം സ്വാബ് ടെസ്റ്റിലൂടെ ടി.ബി. നിർണയം നടത്തുന്ന രീതിയാണിത്.


ടൂലെയ്ൻ സർവകലാശാലയിലെയും വാഷിങ്ടൺ സർവകലാശാലയിലെയും ഗവേഷകരാണ് ഈ ടംഗ്-സ്വാബ് ടെസ്റ്റ് ടൂൾ വികസിപ്പിച്ചത്. ഒരുമണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കുന്ന ടൂളാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. നിലവിലെ ടിബി രോഗനിർണയത്തിലെ പ്രധാന പരിമിതിയായി കണക്കാക്കുന്നത് കഫം സാമ്പിളുകൾ ശേഖരിക്കുന്നതിലെ പരിമിതിയാണ്. ശ്വാസകോശത്തിനുള്ളിൽ നിന്നും കഫംശേഖരിക്കുന്നതിന് പകരം നാക്കിൽ നിന്നും സാംപിളെടുത്തുള്ള സ്വാബ് ടെസ്റ്റാണ് ഇവിടെ ചെയ്യുന്നത്. 


ലാബ് സംവിധാനങ്ങൾ പരിമിതമായ ഗ്രാമപ്രദേശങ്ങളിലും കമ്മ്യൂണിറ്റി ക്ലിനിക്കുകളിലുമൊക്കെ പുതിയ രീതി കൂടുതൽ ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, എച്ച്ഐവി രോഗികൾ, ലക്ഷണങ്ങളില്ലാത്തതിനാൽ കഫത്തിന്റെ സാമ്പിൾ നൽകാൻ കഴിയാത്തവർ തുടങ്ങിയവർക്ക് കൂടുതൽ ഗുണകരമാകുന്നതാണ് പുതിയ രീതിയെന്ന് ആരോഗ്യവിദഗ്ധർ കരുതുന്നു. ചുമച്ച് കഫം പുറംതള്ളി സാംപിളെടുക്കുന്നതിന് പകരം നാവിൻ്റെ ഉപരിതലത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയാണ് ചെയ്യുക. ടിബിക്ക് കാരണമാകുന്ന ബാക്ടീരിയയായ മൈക്കോബാക്ടീരിയം ട്യൂബർകുലോസിസിനെ കണ്ടെത്താൻ കഴിവുള്ള മോളിക്യുലർ ടെസ്റ്റിങ് ഉപകരണം ഉപയോഗിച്ച് ഈ സാമ്പിൾ വിശകലനം ചെയ്യും. 


സങ്കീർണമായ ലബോറട്ടറി സേവനങ്ങളില്ലാതെ തന്നെ രോഗനിർണയം നടത്താനുതകുന്നതാണ് പുതിയ രീതിയെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കുന്നുണ്ട്. പുതിയ ടെസ്റ്റിലൂടെ ആഫ്രിക്കയിലെയും ഏഷ്യയിലെയും വിവിധ രാജ്യങ്ങളിൽ നടത്തിയ പരിശോധനയിൽ രോഗനിർണയത്തിൽ വലിയതോതിലുള്ള കൃത്യത കാണിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടിബി ലക്ഷണങ്ങളുള്ള ഏകദേശം 1400 ഓളം രോഗികളിലാണ് പഠനം നടത്തിയത്. ബാറ്ററിയിൽ പ്രവർത്തിക്കാൻ കഴിയുന്ന ഉപകരണമായതിനാൽ ലബോറട്ടറി സംവിധാനം ഇല്ലാത്ത വിദൂര പ്രദേശങ്ങളിലും ഏറെ അനുയോജ്യമാണെന്ന് ഗവേഷകർ പറയുന്നു. ഇത്തരത്തിലുള്ള പുതിയ ഉപകരണങ്ങൾക്ക് ജീവൻ രക്ഷിക്കാനും രോഗവ്യാപനം തടയാനും ചെലവ് കുറയ്ക്കാനും കഴിയുമെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രെയേസുസ് പറഞ്ഞു. ക്ഷയരോഗം, മാരകമായ പകർച്ചവ്യാധി... ഏറ്റവും മാരകമായ പകർച്ചവ്യാധികളിലൊന്നാണ് ക്ഷയരോഗം. ഓരോവർഷവും ദശലക്ഷക്കണക്കിന് പേരാണ് ക്ഷയരോഗം കാരണം ദുരിതമനുഭവിക്കുന്നത്. മൈകോബാക്ടീരിയം ട്യൂബർകുലോസിസ് (Mycobacterium Tuberculosis) എന്ന ബാക്ടീരിയയാണ് ക്ഷയരോഗമുണ്ടാക്കുന്നത്. ശ്വാസകോശത്തെയാണ് ഈ ബാക്ടീരിയ പ്രധാനമായും ബാധിക്കുന്നത്. ശരീരത്തിലെ മറ്റ് അവയവങ്ങളെയും ഇത് ബാധിക്കാറുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗം പൾമണറി ട്യൂബർകുലോസിസ് (Pulmonary Tuberculosis) എന്നും മറ്റ് അവയവങ്ങളെ ബാധിക്കുന്ന ക്ഷയരോഗം എക്സട്രാ പൾമണറി ട്യൂബർകുലോസിസ് (Extra Pulmonary Tuberculosis) എന്നും അറിയപ്പെടുന്നു. ക്ഷയരോഗം ഏത് പ്രായക്കാരെയും ബാധിക്കാം. രോഗം ബാധിക്കുന്നത് രോഗം ബാധിച്ചവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും ബാക്ടീരിയ വായുവിലൂടെ പടരും. ഇത് രോഗമില്ലാത്തവരിലേക്ക് ശ്വാസോച്ഛ്വാസത്തിലൂടെ എത്തിച്ചേരും. അങ്ങനെ ഇവ ശ്വാസകോശത്തിൽ വളരാൻ തുടങ്ങും. ഈ ബാക്ടീരിയകൾ രക്തത്തിലൂടെ വൃക്ക, തലച്ചോറ്, നട്ടെല്ല് എന്നിവിടങ്ങളിലേക്കും വ്യാപിച്ചേക്കാം. ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗമാണ് (Pulmonary Tuberculosis) പൊതുവെ പകരാറുള്ളത്. നട്ടെല്ലിനെയും വൃക്കയെയും ബാധിക്കുന്ന ക്ഷയം (Extra Pulmonary Tuberculosis) മറ്റൊരാളിലേക്ക് പകരാറില്ല. ബാക്ടീരിയ ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ ഉടൻ അയാൾ രോഗിയാവണമെന്നില്ല. ഈ രോഗാണുക്കൾക്ക് ശരീരത്തിൽ ദീർഘകാലം നിശബ്ദമായിരിക്കാനുള്ള കഴിവുണ്ട്. ഇത്തരത്തിൽ രോഗാണു നിഷ്‌ക്രിയമായവരിൽ രോഗലക്ഷണങ്ങൾ ഒന്നും കാണണമെന്നില്ല. ഇങ്ങനെ രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗാണുവാഹകരിൽ ചെറിയ ശതമാനം പേർ (5-10 ശതമാനം) പിൽക്കാലത്ത് രോഗലക്ഷണങ്ങൾ കാണിക്കുന്ന ക്ഷയരോഗികൾ ആയി മാറാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. ശ്വാസകോശ ക്ഷയം ബാധിച്ച ഒരാളിൽ നിന്ന് വർഷത്തിൽ 10-15 ആളുകൾക്ക് രോഗം ബാധിക്കാം. രോഗസാധ്യത കൂടുതൽ ഇവർക്ക് എച്ച്.ഐ.വി. അണുബാധ ഉള്ളവർ, പ്രമേഹം, വൃക്ക രോഗം, കീമോതെറാപ്പി കഴിഞ്ഞവർ, അവയവങ്ങൾ മാറ്റിവെച്ചവർ, പോഷകാഹാര കുറവുള്ളവർ, ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് ക്ഷയരോഗ സാധ്യത കൂടുതലാണ്. പ്രമേഹം ഇതിൽ എടുത്തുപറയേണ്ടതാണ്. 

ലക്ഷണങ്ങൾ

രണ്ടാഴ്ചയിൽ കൂടുതൽ തുടരുന്ന ചുമ രക്തം കലർന്ന കഫം ശ്വസിക്കുമ്പോൾ നെഞ്ചിനകത്ത് വേദന. ശരീരവേദന ക്ഷീണം പനി പൊടുന്നനെ ഭാരം കുറയൽ അമിതമായ വിയർപ്പ് രാത്രി വിറയലോടു കൂടിയ പനിയുണ്ടാവുക വിശപ്പില്ലായ്മ


രോഗനിർണയം കഫ പരിശോധന, നെഞ്ചിന്റെ എക്സ്-റേ, സി.ടി. സ്‌കാൻ, സി.ബി. നാറ്റ്, ട്രൂനാറ്റ് പരിശോധന എന്നിവ ചെയ്യുന്നതു വഴി രോഗനിർണയം നടത്താം. ചില രോഗികളിൽ ബ്രോങ്കോസ്‌കോപ്പി ടെസ്റ്റുകൾ വേണ്ടി വരാറുണ്ട്. ശ്വാസകോശേതര ക്ഷയരോഗമാണെങ്കിൽ (Extra Pulmonary TB) ബയോപ്സിയും ചെയ്യേണ്ടി വരും. ചികിത്സ ക്ഷയരോഗം ഫലപ്രദമായി പ്രതിരോധിക്കാനും ചികിത്സിച്ച് ഭേദമാക്കാനും കഴിയും. ക്ഷയരോഗാണുവിനെ നശിപ്പിക്കാൻ ശേഷിയുള്ള ആന്റിബയോട്ടിക് ഉപയോഗിച്ചാണ് ചികിത്സ. രോഗം നേരത്തെ കണ്ടെത്തുക എന്നതാണ് പ്രധാനം. സാധാരണയായി ആറുമാസത്തെ ചികിത്സയാണ് വേണ്ടത്. ഗുരുതരമായാൽ ഒരു വർഷത്തിലധികം ചികിത്സ വേണ്ടി വരും. ചികിത്സ ഒരിക്കലും മുടക്കരുത്. റിഫാംപിൻ (RIFAMPICIN), ഐസോനിയാസിഡ് (ISONIAZID), പൈറസിനാമൈഡ് (Pyrazinamide), എഥാംബ്യൂട്ടോൾ (Ethambutol) എന്നീ ആന്റിബയോട്ടിക്കുകളാണ് ഉപയോഗിക്കുന്നത്. ഇതുവഴി ഭൂരിഭാഗം പേർക്കും രോഗം സുഖപ്പെടും. എന്താണ് എം.ഡി. ആർ.ടി.ബി. (MDR TB) ചില ക്ഷയരോഗികളിൽ ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ക്ഷയരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റിഫാംപിസിൻ (RIFAMPICIN), ഐസോനിയാസിഡ് (ISONIAZID) എന്നീ ആന്റിബയോട്ടിക്കുകളെ രോഗാണു പ്രതിരോധിക്കുമ്പോൾ അതിനെ മൾട്ടി ഡ്രഗ് റസിസ്റ്റൻസ് ടി.ബി.(MDR TB) എന്നു പറയുന്നു. ഇതിന്റെ ചികിത്സ വളരെ സങ്കീർണമാണ്. ഇതിന് സെക്കൻഡ് ലൈൻ ഡ്രഗ്സ് ഉപയോഗിച്ച് വേണം ചികിത്സിക്കാൻ. ഈ ചികിത്സ ആറുമാസത്തിൽ പൂർത്തിയാവില്ല. 20 മാസം വരെ വേണ്ടിവരും. ആരോഗ്യ പ്രവർത്തകരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രം വേണം പൂർത്തിയാക്കാൻ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !