രണ്ടാം ദിവസവും മാധ്യമങ്ങളോട് പ്രതികരിക്കാതെ പിണറായി വിജയൻ; ചൊവ്വാഴ്ച നടത്താനിരുന്ന അവസാനത്തെ മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ രണ്ടാംദിവസവും മാധ്യമങ്ങളോട് പ്രതികരിക്കാതെ പിണറായി വിജയൻ. 


ചൊവ്വാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല. രാവിലെ 8.40-ന്റെ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പോകാനായാണ് മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അദ്ദേഹം ഇനി തലസ്ഥാനത്തുവെച്ച് മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് പ്രതീക്ഷ.


നിയമസഭ തിരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ തിങ്കളാഴ്ച രാത്രി തന്നെ പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് അയച്ചിരുന്നു. ചൊവ്വാഴ്ച നടത്താനിരുന്ന അവസാനത്തെ മന്ത്രിസഭാ യോഗവും ഉപേക്ഷിച്ചു. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാനായാണ് അദ്ദേഹം ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്നത്. 


ഭാര്യയും മകളും പേരമകനും അദ്ദേഹത്തോടൊപ്പമുണ്ട്. തിങ്കളാഴ്ച പിണറായിയിലെ വീട്ടിലിരുന്നാണ് പിണറായി വിജയൻ തിരഞ്ഞെടുപ്പ് ഫലം വീക്ഷിച്ചത്. പാർട്ടിയും മുന്നണിയും വൻ പരാജയം ഏറ്റുവാങ്ങിയപ്പോൾ ധർമടം മണ്ഡലത്തിൽ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായത് പിണറായി വിജയന്റെ വിജയത്തിന്റെയും തിളക്കം കുറച്ചിരുന്നു. 

എന്നാൽ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതിനിടെ, കനത്ത തിരിച്ചടി കിട്ടിയതിന് പിന്നാലെ പിണറായി വിജയനെതിരെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും സാമൂഹികമാധ്യമങ്ങളിലടക്കം സിപിഎം അനുകൂല അക്കൗണ്ടുകളിൽനിന്ന് വൻ വിമർശനമുയരുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !