കേരളസർവകലാശാലയുടെ വിവിധ പഠന ഗവേഷണ വകുപ്പുകളിൽ 2026-2027 അധ്യയന വർഷത്തേക്കുള്ള കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.
എം.എസ്‍സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ലിബ്.ഐ.എസ്‍സി, എം.എഡ്, എൽ.എൽ.എം, എം.ടെക് തുടങ്ങിയ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും, നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുമുള്ള എൻട്രൻസ് പരീക്ഷകൾ മെയ് 18 മുതൽ 21 വരെയാണ് നടക്കുന്നത്.
പരീക്ഷാ ടൈംടേബിൾ സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടലിൽ ഇപ്പോൾ ലഭ്യമാണ്.
പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് 0471 2308328, 9188524612 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൂടാതെ, സംശയങ്ങൾക്കും വിശദാംശങ്ങൾക്കുമായി csspghelp2026@gmail.com (പി.ജി വിഭാഗം), cssfyugphelp2026@gmail.com (നാല് വർഷ ബിരുദ വിഭാഗം) എന്നീ ഇ-മെയിൽ വിലാസങ്ങളിലും ബന്ധപ്പെടാവുന്നതാണെന്ന് സർവകലാശാല അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.