'കണ്ടെത്തുക, നീക്കം ചെയ്യുക, നാടുകടത്തുക’; അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ ഇനി കോടതിയിൽ ഹാജരാക്കേണ്ടതില്ല; നേരിട്ട് ബിഎസ്എഫിന് കൈമാറണം;

കൊൽക്കത്ത: അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ ഇനി കോടതിയിൽ ഹാജരാക്കേണ്ടതില്ല, പകരം നാടുകടത്തുന്നതിനായി നേരിട്ട് അതിർത്തി സുരക്ഷാസേനയ്ക്ക് (ബിഎസ്എഫ്) കൈമാറണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നിർദേശം നൽകിയതായി വിവരം. ഇന്ത്യടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


മേയ് 20 മുതൽ ഈ നിർദേശം പ്രാബല്യത്തിൽ വന്നതായിട്ടാണ് റിപ്പോർട്ട്. സംസ്ഥാന പോലീസിനും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനും (RPF) പശ്ചിമ ബംഗാൾ മുഖ്യമന്ത്രി നിർദേശം കൈമാറിയിട്ടുണ്ട്. പൗരത്വ (ഭേദഗതി) നിയമപ്രകാരം (CAA) പൗരത്വം തേടാൻ യോഗ്യരല്ലെന്നും കണ്ടെത്തുന്ന കുടിയേറ്റക്കാരെ കോടതിയിൽ ഹാജരാക്കുന്നതിന് പകരം ബിഎസ്എഫ് അതിർത്തി ഔട്ട്‌പോസ്റ്റുകളിലേക്ക് കൊണ്ടുപോകും.


ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 'കണ്ടെത്തുക, നീക്കം ചെയ്യുക, നാടുകടത്തുക’ എന്ന നയമാണ് നടപ്പിലാക്കുന്നതെന്ന് സുവേന്ദു അധികാരി പറഞ്ഞു. സാധുവായ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന വിദേശ പൗരന്മാർക്കെതിരായി സാധാരണയായി സ്വീകരിക്കുന്ന നടപടിക്രമങ്ങളിൽ നിന്നുള്ള ഒരു മാറ്റമാണിത്.


ഇന്ത്യയിൽ ഏകദേശം 20 ദശലക്ഷം ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് 2016-ൽ അന്നത്തെ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പാർലമെന്റിൽ പറഞ്ഞത്. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരെയുള്ള രാഷ്ട്രീയ നീക്കം ഉയർന്നുകൊണ്ടിരിക്കെയാണ് സുവേന്ദു അധികാരിയുടെ പ്രഖ്യാപനം.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !