പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ. നിഷാദിന് ആറുമാസത്തിനിടെ മൂന്നാം തവണ വീണ്ടും പരോൾ; അഞ്ചുദിവസത്തെ അടിയന്തര പരോൾ അനുവദിച്ച് ഹൈക്കോടതി

കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ. ആറുമാസത്തിനിടെ മൂന്നാം തവണയാണ് സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. 


ഹൈക്കോടതിയാണ് അഞ്ചുദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. പരോൾ തേടി ജയിൽ സൂപ്രണ്ടിനെ സമീപിച്ചെങ്കിലും അനുവദിക്കാത്തതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്.

20 വർഷത്തേക്കാണ് നിഷാദിനെ ശിക്ഷിച്ചത്.


തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിലിൽ നിന്ന് മത്സരിച്ച നിഷാദ് ജയിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷമാണ് നിഷാദിനെ ശിക്ഷിച്ചത്. അതിനാൽ മത്സരിക്കുന്നതിനു തടസ്സമുണ്ടായില്ല. എന്നാൽ ശിക്ഷ റദ്ദാക്കാത്തതിനാൽ നിഷാദിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കാനായില്ല.


നവംബർ 25നാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്. ഒരു മാസം കഴിഞ്ഞ് ഡിസംബർ 26ന് പരോൾ ലഭിച്ച് പുറത്തിറങ്ങി. പിന്നീട് പരോൾ ജനുവരി 11 വരെ നീട്ടി. തുടർന്ന് 15 ദിവസത്തേക്ക് കൂടി വീണ്ടും പരോൾ നീട്ടിയത്. ഇതോടെ ഒരു മാസം ജയിലിൽ കിടന്നപ്പോൾ നിഷാദിന് ഒരു മാസം പരോളും അനുവദിച്ചു. ഫെബ്രുവരിയിൽ വീണ്ടും 7 ദിവസത്തേക്ക് പരോൾ ലഭിച്ചു. 

അച്ഛന്റെ ചികിത്സ ചൂണ്ടിക്കാണിച്ചാണ് നിഷാദ് പരോളിനു തുടർച്ചയായി അപേക്ഷിച്ചിരുന്നത്. ഇത്തവണ ഭാര്യയുടെ അമ്മയുടെ ചികിത്സയ്ക്കു വേണ്ടിയാണ് പരോളിന് അപേക്ഷിച്ചത്. പരോളിലായിരുന്നപ്പോൾ വ്യവസ്ഥകൾ ലംഘിച്ച് വി. കുഞ്ഞിക്കൃഷ്ണനെതിരെ നടത്തിയ പ്രകടനത്തിലും നിഷാദ് പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !