മേയ് 14 മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മേയ് അവസാനത്തോടെ കാലവർഷം സജീവമാകും

സംസ്ഥാനത്ത് ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നിശ്ചയിച്ച സമയത്തിന് മുൻപേ എത്താൻ അനുകൂല സാഹചര്യമൊരുങ്ങുന്നു. സാധാരണ ജൂൺ ഒന്നിന് എത്താറുള്ള കാലവർഷം ഇത്തവണ മേയ് അവസാന വാരത്തോടെ കേരളത്തിൽ സജീവമായേക്കും. 

ഇതിന്റെ മുന്നോടിയായി ഈ ആഴ്ച അവസാനത്തോടെ അന്തമാൻ നിക്കോബാർ ദ്വീപുകളിൽ മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മേയ് 20-ഓടെ അന്തമാനിൽ എത്തേണ്ട മഴ ഇത്തവണ 15-ാം തീയതിയോടെ തന്നെ അവിടെ എത്തിയേക്കുമെന്നാണ് പ്രവചനം.


കാലവർഷത്തിന് മുന്നോടിയായി മേയ് 14 മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റടിച്ചേക്കാം. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 



14-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, തുടർന്നുള്ള ദിവസങ്ങളിൽ പാലക്കാട്, വയനാട്, തൃശ്ശൂർ തുടങ്ങിയ ഇടങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കാം. 



ആദ്യഘട്ട മഴയ്ക്ക് ശേഷം നേരിയ കുറവുണ്ടാകുമെങ്കിലും മേയ് അവസാനത്തോടെ കാലവർഷം പൂർണ്ണമായി സജീവമാകാനാണ് സാധ്യത.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !