വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്;

വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്;

തിരുവനന്തപുരം:  സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. 9 വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെലോ അലർട്ട്. 


8ന് ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും , 9 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മറ്റ് ജില്ലകളിലും ലക്ഷദ്വീപിലും ഈ ദിവസങ്ങളിൽ മിതമായ മഴ പെയ്യും. വിവിധയിടങ്ങളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം തുടരുന്നതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. ഉയർന്ന വികിരണമേൽക്കുന്നത് സൂര്യാഘാതത്തിനും ചർമരോഗങ്ങൾക്കും കാരണമാകാം.


മലയോര,തീര മേഖലകളിൽ ജാഗ്രത പാലിക്കണം. മൂന്നാറിലാണ് വികിരണം ഏറ്റവുമധികം. ഇവിടെ അതീവ ജാഗ്രത വേണം. കോന്നി, ചങ്ങനാശേരി, തൃത്താല, പൊന്നാനി, ബേപ്പൂർ എന്നിവിടങ്ങളാണ് തൊട്ടുതാഴെ.



കൊട്ടാരക്കര, ചെങ്ങന്നൂർ, കളമശേരി, ഒല്ലൂർ, മാനന്തവാടി എന്നിവിടങ്ങൾ മുൻകരുതൽ എടുക്കേണ്ട പട്ടികയിൽ വരുന്നു. ധർമടം, ഉദുമ എന്നീ സ്ഥലങ്ങളാണ് പട്ടികയിൽ തൊട്ടുതാഴെ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !