സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത നിയന്ത്രണങ്ങളുമായി എയർ ഇന്ത്യ; വിമാന സർവീസുകൾ 20 ശതമാനം വരെ വെട്ടിക്കുറയ്ക്കാൻ സാധ്യത

പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത നിയന്ത്രണങ്ങളുമായി എയർ ഇന്ത്യ മുന്നോട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഏകദേശം 22,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സാഹചര്യത്തിൽ, ചെലവ് ചുരുക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ കമ്പനിയുടെ ബോർഡ് യോഗം ചർച്ച ചെയ്തു. 


വിമാന ഇന്ധനവില വർധിച്ചതും വ്യോമപാതകളിലെ നിയന്ത്രണങ്ങളും പ്രവർത്തനച്ചെലവ് കുത്തനെ ഉയർത്തിയത് കമ്പനിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

ഇതിന്റെ ഭാഗമായി വരും മാസങ്ങളിൽ വിമാന സർവീസുകൾ 20 ശതമാനം വരെ വെട്ടിക്കുറയ്ക്കാനാണ് എയർ ഇന്ത്യ ആലോചിക്കുന്നത്. 


കൂടാതെ, നോൺ-ടെക്നിക്കൽ വിഭാഗത്തിലുള്ള ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിക്കാനും നിർദ്ദേശമുണ്ട്.നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ അന്താരാഷ്ട്ര സർവീസുകളുടെ എണ്ണത്തിലും വലിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്.

ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും മാറ്റം വരുത്തിക്കൊണ്ട് സാമ്പത്തിക ബാധ്യത കുറയ്ക്കാനും നീക്കമുണ്ട്. വൈസ് പ്രസിഡന്റ് റാങ്ക് മുതലുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ജീവനക്കാരുടെ ബോണസ് ഇനത്തിൽ നൽകുന്ന തുക പരിമിതപ്പെടുത്താനുമാണ് ധാരണയായിരിക്കുന്നത്. നടപടികൾ സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !