മുഖ്യമന്ത്രി വി.ഡി.സതീശനെ സ്വീകരിക്കാൻ പറവൂർ; മോഹൻലാൽ പൗരാവലിയുടെ ആദരം മുഖ്യമന്ത്രിക്ക് സമർപ്പിക്കും

പറവൂർ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായി തന്റെ നിയോജകമണ്ഡലത്തിൽ എത്തുന്ന വി.ഡി.സതീശനെ സ്വീകരിക്കാൻ പറവൂർ ഒരുങ്ങി. 


പൗരസ്വീകരണം നൽകുന്ന വേദിയായ സമൂഹം ഹൈസ്കൂൾ അങ്കണത്തിൽ രണ്ടായിരത്തി അഞ്ഞൂറോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കൂറ്റൻ പന്തൽ നിർമാണം നടക്കുകയാണ്. 60 അടി നീളവും 40 അടി വീതിയുമുള്ള വേദിയും ഒരുക്കും.



24ന് വൈകിട്ട് 5നു നടക്കുന്ന സ്വീകരണ സമ്മേളനം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാലാണ് പൗരാവലിയുടെ ആദരം മുഖ്യമന്ത്രിക്ക് സമർപ്പിക്കുക. മുഖ്യമന്ത്രിയെ ആദരിക്കാൻ പേരു റജിസ്റ്റർ ചെയ്തിട്ടുള്ള മുന്നൂറോളം പേർക്ക് വേദിക്ക് സമീപം ഇരിപ്പിടം ഉണ്ടാകും.

നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്. ചടങ്ങിന് എത്തുന്നവർക്ക് വാഹന പാർക്കിങ് ദേശീയപാതയിലായിരിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !