കർശനമായ ചെലവുചുരുക്കൽ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ; ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കേണ്ടെന്ന് തീരുമാനം

അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ഭരണത്തിൽ കർശനമായ ചെലവുചുരുക്കൽ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഐപി സുരക്ഷയുടെ പേരിൽ പൈലറ്റും എസ്‌കോർട്ടും ഒഴികെയുള്ള മറ്റ് അധിക വാഹനങ്ങൾ വേണ്ടെന്ന് നിർദേശിച്ചതിന് പിന്നാലെ, ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കേണ്ടെന്ന തീരുമാനവും അദ്ദേഹം കൈക്കൊണ്ടു. 


ക്ലിഫ് ഹൗസിൽ അത്യാവശ്യമായ അറ്റകുറ്റപ്പണികൾ മാത്രം നടത്തിയാൽ മതിയെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം.

മുഖ്യമന്ത്രി കടന്നുപോകുന്നതിന്റെ പേരിൽ റോഡുകൾ മണിക്കൂറുകളോളം ബ്ലോക്ക് ചെയ്യരുതെന്നും അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 

കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും വി.ഡി. സതീശനെ വസതിയിലെത്തി കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് തന്റെ സുരക്ഷാ വ്യൂഹം സംബന്ധിച്ച കർശന നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചത്. 


പൈലറ്റ് വാഹനവും എസ്‌കോർട്ടും പോലും പൂർണ്ണമായി ഒഴിവാക്കാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി പോലീസ് അത് അംഗീകരിച്ചില്ല. തുടർന്ന് സുരക്ഷാ വാഹനങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

മുൻ സർക്കാരിന്റെ നവകേരള യാത്രയുമായി ബന്ധപ്പെട്ടും, മുന്‍മുഖ്യമന്ത്രിയുടെ യാത്രകൾക്കായി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തുന്നതിനെതിരെയും സംസ്ഥാനത്ത് വലിയ തോതിൽ ജനവിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വി.ഡി. സതീശൻ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമ്പോൾ ആഡംബരങ്ങളും ജനവിരുദ്ധമായ വിഐപി സംസ്കാരവും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് പുതിയൊരു ഭരണശൈലിക്ക് തുടക്കമിടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !