ആന ദേഹത്തുവീണ് ആനപരിപാലന കേന്ദ്രത്തിൽ എത്തിയ യുവതിക്ക് ദാരുണാന്ത്യം;

മടിക്കേരി:  കർണാടക കുടക് കുശാൽനഗറിലെ ദുബാരെ ആനപരിപാലന കേന്ദ്രത്തിൽ ഏറ്റുമുട്ടിയ ആനകളിലൊന്ന് ദേഹത്തുവീണ് യുവതിക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരിയായ ചെന്നൈ സ്വദേശിനി ജിന്നു (33) ആണ് മരിച്ചത്. 


ദുബാരെ ആന ക്യാംപിൽ പുഴയിൽ ആനയെ കുളിപ്പിക്കുന്നത് നോക്കിനിൽക്കുകയായിരുന്നു യുവതി. ഇതിനിടെ, ആനകളായ കാഞ്ചനും മാർത്താണ്ഡയും ഏറ്റുമുട്ടി. അതിനിടെ ഒരാന ജിന്നുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. വെള്ളത്തിൽ ആനയ്ക്ക് അടിയിലായിപ്പോയ യുവതി ശ്വാസംമുട്ടിയാണ് മരിച്ചത്.

ആനകൾ മാറിയ ശേഷമാണ് ജിന്നുവിനെ പുറത്തെടുത്തത്. കുശാൽനഗറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവിടെ വിനോദസഞ്ചാരികൾക്ക് ആനസവാരി ഉൾപ്പെടെ നടത്താറുണ്ട്. നിരവധി മലയാളികൾ എത്തുന്ന സ്ഥലമാണ് ദുബാരെ ആന ക്യാംപ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !