തമിഴ്നാട്ടിൽ ടിവികെ സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി മുതിർന്ന അണ്ണാ ഡിഎംകെ എംഎൽഎമാർ; ഇന്ന് ഉച്ചതിരിഞ്ഞ് മുഖ്യമന്ത്രി വിജയിനെ കണ്ടു പിന്തുണക്കത്ത് കൈമാറും; സി. വി ഷൺമുഖം

ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി മുതിർന്ന അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) എംഎൽഎമാരായ എസ്.പി. വേലുമണി, സി. വി ഷൺമുഖം എന്നിവരുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ വിഭാഗം. 

ഇന്ന് ഉച്ചതിരിഞ്ഞ് മുഖ്യമന്ത്രി വിജയിനെ കണ്ടു പിന്തുണക്കത്ത് കൈമാറുമെന്ന് ഷൺമുഖം മാധ്യമങ്ങളോട് അറിയിച്ചു.

എടപ്പാടിക്കെതിരെ ഗുരുതര ആരോപണം അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ഡിഎംകെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചിരുന്നുവെന്ന ഗുരുതര ആരോപണം ഷൺമുഖം ഉന്നയിച്ചു. 



‘‘ഡിഎംകെയെ തോൽപ്പിക്കാൻ വേണ്ടി മാത്രം ജനിച്ച പാർട്ടിയാണ് അണ്ണാ ഡിഎംകെ. ആ ഡിഎംകെയുടെ പിന്തുണ സ്വീകരിക്കാൻ എടപ്പാടി ശ്രമിച്ചു; ഞങ്ങൾ അതിനെ ശക്തമായി എതിർത്തു’’ – അദ്ദേഹം പറഞ്ഞു. അണ്ണാ ഡിഎംകെ ഉടൻ ജനറൽ കൗൺസിൽ യോഗം വിളിച്ചുകൂട്ടണമെന്ന ആവശ്യവും ഷൺമുഖം ഉന്നയിച്ചു.


തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണം ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയാണെന്ന് ആരോപിച്ച് 47 എംഎൽഎമാരിൽ 30 പേരാണു പ്രത്യേക ഗ്രൂപ്പായത്. ഏതാനും എംഎൽഎമാർ കൂടി ഇവർക്കൊപ്പം ചേരുമെന്നാണു സൂചന. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ 32 പേർ വേണം. 234 അംഗ തമിഴ്നാട് നിയമസഭയിൽ അണ്ണാ ഡിഎംകെ 47 സീറ്റ് നേടിയിരുന്നു. ഈ വിഭാഗത്തിന്റെ പിന്തുണ കൂടി ലഭിച്ചാൽ ടിവികെ സഖ്യത്തിന്റെ ഭൂരിപക്ഷം കൂടുതൽ ഉറപ്പിക്കും. ചർച്ച വിജയിച്ചാൽ വിജയിന് 150 എംഎൽഎമാരുടെ പിന്തുണ ലഭിക്കും. 30 എംഎൽഎമാരുമായി ഇന്നലെ പ്രോടെം സ്പീക്കറുടെ ചേംബറിലെത്തിയ മുൻ രാജ്യസഭാംഗം കൂടിയായ സി.വി.ഷൺമുഖം, തനിക്കൊപ്പമാണു പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരുമെന്നും എസ്.പി.വേലുമണിയെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. 


നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ ഇവർ എടപ്പാടിക്കൊപ്പം ഇരുന്നില്ല. എടപ്പാടിയെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അണ്ണാഡിഎംകെ നൽകിയ കത്തിൽ 17 എംഎൽഎമാർ മാത്രമാണ് ഒപ്പിട്ടത്.

സ്പീക്കറായി ജെ.സി.ഡി. പ്രഭാകർ ടിവികെ നിയമസഭാംഗം ജെ.സി.ഡി. പ്രഭാകറിനെ ഏകകണ്ഠമായി തമിഴ്നാട് നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. ഡപ്യൂട്ടി സ്പീക്കറായി ടിവികെ എംഎൽഎ രവിശങ്കറെയും തിരഞ്ഞെടുത്തു. കറുപ്പയ്യ ആയിരുന്നു പ്രോടെം സ്പീക്കർ. സ്പീക്കർ സ്ഥാനത്തേക്കു മറ്റാരും പത്രിക നൽകിയിട്ടില്ലായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !