കെഎസ്ആർടിസിയുടെ പുതിയ ബസുകളിൽ ഗ്ലാസ് ജനലുകളും ഇടുങ്ങിയ പാസേജും മരത്തടി പോലുള്ള സീറ്റുകളും; അടിയന്തരമായി ഇവ പിൻവലിക്കണമെന്ന് യാത്രക്കാർ

കെഎസ്ആർടിസിയുടെ പുതിയ ബസുകളിൽ ഗ്ലാസ് ജനലുകളും ഇടുങ്ങിയ പാസേജും മരത്തടി പോലുള്ള സീറ്റുകളും; അടിയന്തരമായി ഇവ പിൻവലിക്കണമെന്ന് യാത്രക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചർ ബസുകളിലെ ഗ്ലാസ് ജനലുകളും ഇടുങ്ങിയ പാസേജും മരത്തടി പോലുള്ള സീറ്റുകളും ബുദ്ധിമുട്ടാകുന്നെന്നു യാത്രക്കാർ. കണ്ടക്ടർക്കു ബസിനുള്ളിൽ നടക്കാൻ ഏറെ പണിപ്പെടണം. 


കേരളത്തിന്റെ കാലാവസ്ഥയ്ക്കു യോജിച്ച ഡിസൈൻ അല്ല ബസിന് എന്നാണ് ആരോപണം. മിക്ക ദീർഘദൂര സർവീസിനും ഈ ബസുകളാണ് ഉപയോഗിക്കുന്നത്. അടിയന്തരമായി ഇവ പിൻവലിക്കണമെന്നാണ് ആവശ്യം. മോശം സീറ്റുകൾ കാരണം ദീർഘദൂരയാത്ര കഴിഞ്ഞാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നതായി യാത്രക്കാർ പറയുന്നു. 


ബോഡി കോഡ് പാലിച്ചു ബസ് നിർമാതാക്കൾ തന്നെ നി‍ർമാണം പൂർത്തിയാക്കിയ ബസുകളാണ് കെഎസ്ആർടിസി വാങ്ങിയത്. സീറ്റ് ഡിസൈനിൽ മാറ്റം വരുത്തണമെങ്കിൽ വളരെ മുൻപുതന്നെ നടപടിക്രമങ്ങൾ ആരംഭിക്കണമായിരുന്നു. അതേസമയം, തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ നാഗർകോവിൽ–തിരുവനന്തപുരം സെക്ടറിൽ പുതിയ ബസുകളാണ് ഓടിക്കുന്നതെങ്കിലും സീറ്റുകൾ സുഖപ്രദമാണ്.


തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലെ സീറ്റുകൾ

സീറ്റിന്റെ ഡിസൈൻ മാറ്റം കെഎസ്ആർടിസിക്കു നിർദേശിക്കാമെന്നാണു തമിഴ്നാട് തെളിയിക്കുന്നത്. ഇപ്പോഴുള്ള സീറ്റുകളുമായി, സ്വകാര്യ ദീർഘദൂര ബസുകളുമായി കെഎസ്ആർടിസിക്കു മത്സരിക്കാൻ കഴിയില്ല. സീറ്റുകൾ കുഴിഞ്ഞു താഴുന്ന പ്രശ്നങ്ങളുമുണ്ട്. വലിയ ചൂടാണു പുതിയ ബസിനുള്ളിലും സീറ്റുകളിലും അനുഭവപ്പെടുന്നതെന്നും യാത്രക്കാർ പറഞ്ഞു. ‌കെഎസ്ആർടിസി ബോഡി കെട്ടിയിരുന്ന കാലത്തു ബസുകൾക്കു ലവൽ പ്ലാറ്റ്ഫോം ഉണ്ടായിരുന്നെങ്കിൽ പുതിയ ബസുകളിൽ ടയറിനു മുകളിൽ വരുന്ന സീറ്റുകൾ ഒരു പടിക്കെട്ടിനു മുകളിലെന്ന പോലെയാണ്. 

പുതിയ ബസിലെ പോരായ്മകൾ 

∙ കുറഞ്ഞ ലെഗ് സ്പേസ് 

∙ പിന്നിലേക്കു ചായാൻ കഴിയാത്ത സീറ്റ് 

∙ ബസിനുള്ളിൽ 2 പേർക്കു ഒരുമിച്ചു നീങ്ങാൻ കഴിയാത്ത വീതികുറഞ്ഞ പാസേജ്. 

∙ ഗ്ലാസ് വിൻഡോ കാരണം ചൂട് കൂടുതൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !