കണ്ണൂർ: പൊലീസിൽ സാധാരണ സ്റ്റേഷനുകൾക്കാണ് ജീപ്പുള്ളത്. എന്നാൽ ഈ ജീപ്പ് ഒരു പൊലീസ് സ്റ്റേഷനാണ്. ഈ ജീപ്പ് ഓടാനുള്ളതല്ല. കാവലിനുള്ളതാണ്. പൊലീസിൽ പേര് ജീപ്പ് സ്റ്റേഷൻ എന്നാണ്. ഈ ജീപ്പ് സ്റ്റേഷന് പിണറായിയുടെ വീടിനു മുന്നിലാണ്.
പെരുമഴയത്തും കൊടുംചൂടിലും ജീപ്പിനുള്ളിൽ കഴിച്ചുകൂട്ടുകയാണ് പൊലീസുകാർ. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം പോയി നിയുക്ത പ്രതിപക്ഷ നേതാവായി മാറിയിട്ടും ആ ജീപ്പും പൊലീസുകാരും അവിടെ തുടരുകയാണ്. ഇവർക്ക് ശൗചാലയം പോലുമില്ല. തുടക്കത്തിൽ തൊട്ടടുത്ത വീടുകളിലെ ശൗചാലയമായിരുന്നു ഉപയോഗിച്ചിരുന്നത്. പൊലീസുകാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരുന്നു ഇത്. പിന്നീട് സമീപത്തായി ത്രിവേണി സൂപ്പർ മാർക്കറ്റ് തുറന്നതോടെ ഇവിടുത്തെ ശൗചാലയം ഉപയോഗിക്കാൻ തുടങ്ങി.
പിണറായി വിജയനെതിരെ നിരവധി ഭീഷണികളുണ്ടായതുകൊണ്ടാണ് വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് മനോരമ ഓൺലൈനോട് പറഞ്ഞു. അദ്ദേഹത്തിന്റെ സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് പൊലീസിനെ നിയോഗിച്ചത്. വീടിന്റെ പരിസരത്തേക്ക് അതിക്രമിച്ചു കയറിയതുൾപ്പെടെയുള്ള സംഭവങ്ങളുണ്ടായിരുന്നു. പൊലീസുകാർക്ക് വിശ്രമിക്കാനും രേഖകൾ സൂക്ഷിക്കാനുമായിട്ടാണ് പൊലീസ് ജീപ്പ് അവിടെയിട്ടത്. ഉന്നതരായ ആളുകൾക്ക് സുരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയാണ്. ഈ കമ്മിറ്റിയുടെ നിർദേശപ്രകാരമായിരിക്കും തുടർനടപടികളെന്നും അദ്ദേഹം പറഞ്ഞു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.