‘ഒരാള്‍ക്ക് ഒരു പദവി’; കേരള നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറല്ല, വി. മുരളീധരന്‍ ബിജെപിയെ നയിക്കും;

തിരുവനന്തപുരം: കേരള നിയമസഭയില്‍ ബിജെപിയെ വി. മുരളീധരന്‍ നയിക്കും. ബിജെപി നിയമസഭാ കക്ഷി നേതാവായി അദ്ദേഹത്തെ നിശ്ചയിക്കാന്‍ മാരാര്‍ജി ഭവനില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായി. 

ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം. സഭയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചതും മുരളീധരനാണ്. 


നേരത്തെ രാജീവ് ചന്ദ്രശേഖറിന്റെ പേര് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും, നിലവില്‍ അദ്ദേഹം സംസ്ഥാന അധ്യക്ഷനായതിനാല്‍ ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന നയം ഉയര്‍ത്തിക്കാട്ടിയാണ് വി. മുരളീധരനെ തിരഞ്ഞെടുത്തത്.


പാര്‍ട്ടിയുടെ നിയമസഭയിലെ പ്രവര്‍ത്തനങ്ങളും സംഘടനാ ചുമതലകളും വ്യത്യസ്തമായി കൊണ്ടുപോകാനാണ് ബിജെപി നീക്കം. തൃശ്ശൂരിലെയും പാലക്കാട്ടെയും വോട്ടുചോര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായ പരിശോധന നടത്തും. 

വോട്ട് വിഹിതത്തില്‍ വര്‍ധനവുണ്ടായെങ്കിലും സംഘടനാപരമായ പോരായ്മകള്‍ പരിഹരിക്കണമെന്ന നിലപാടിലാണ് നേതൃത്വം. നാളെ രാവിലെ 10 മണിക്ക് സംസ്ഥാന ഭാരവാഹി യോഗം തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും ചേരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !