ന്യൂഡൽഹി: റഷ്യയുടെ പക്കൽനിന്ന് എണ്ണ വാങ്ങിയതിനല്ല മറിച്ച് യുക്രൈനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയതിനു പിന്നിലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയെ ലക്ഷ്യമിട്ടായിരുന്നില്ല ഉപരോധങ്ങളെന്ന് റൂബിയോ വിശദമാക്കി.
നേതാക്കൾ തമ്മിലുള്ള ബന്ധം പരമ പ്രധാനമാണ്. ഹ്രസ്വകാലത്തേക്കുള്ള നേതാക്കളല്ല, ദീർഘകാലത്തേക്കുള്ള നേതാക്കളാണിവരെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മേൽ യുഎസ് ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യം ഉണ്ടായിരുന്നു. ഇരുരാജ്യങ്ങളും ഒരു ഇടക്കാല വ്യാപാര കരാറിന് അന്തിമരൂപം നൽകിയതിന് ശേഷം ബന്ധം മെച്ചപ്പെട്ടു. ഇടക്കാല കരാറോടെ യുഎസ് തീരുവ 18 ശതമാനമായി കുറച്ചു. യുഎസ് സുപ്രീം കോടതിയുടെ വിധി എല്ലാ പരസ്പര തീരുവകളെയും അസാധുവാക്കിയതിന്ശേഷം യുഎസ് പിന്നീട് അത് 10 ശതമാനമായി കുറച്ചിരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ യുഎസ്-ഇറാൻ യുദ്ധം കാരണം റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ഉപരോധങ്ങളിൽ നിന്ന് യുഎസ് ഇന്ത്യയ്ക്ക് ഇളവ് നൽകിയിരുന്നു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.