തെരുവുനായയുടെ ആക്രമണത്തിൽ 61-കാരിയ്ക്ക് പരിക്ക്;

തിരുവനന്തപുരം: പൂവച്ചൽ പേഴുമട്ടിൽ തെരുവുനായയുടെ ആക്രമണം. നായയുടെ ആക്രമണത്തിൽ 61-കാരിയായ ഓമന എന്ന വീട്ടമ്മയുടെ ഇടതു കൈവിരൽ നായ കടിച്ചെടുത്തു. ഓമനയെ കൂടാതെ പ്രദേശവാസികളായ മറ്റ് മൂന്ന് പേർക്ക് കൂടി നായയുടെ കടിയേറ്റിട്ടുണ്ട്. 



ഓമനയുടെ ഭർത്താവ് ശ്രീകണ്ഠൻ (67), സമീപവാസികളായ ഷാമില ബീവി (51), ഇവരുടെ ഭർത്താവ് മാഹിൻ കണ്ണ് (56) എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നാലെ ഭീതി പരത്തിയ ഈ നായയെ പിന്നീട് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.


നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി അധികൃതർ ഇതിന്റെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

പേഴുമട്ടിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം വല്ലാതെ രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ പ്രദേശത്ത് പന്ത്രണ്ടോളം പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !