സെന്റ് ജോസഫ് ചർച്ച് പൈക ഇടവകയുടെ ശതോത്തര രജത ജൂബിലി (125)സമാപന സമ്മേളനം മെയ് 23 ശനിയാഴ്‌ച

പാലാ :1901 ഇൽ സ്ഥാപിതമായ പൈക സെൻ്റ് ജോസഫ് ദേവാലയത്തിൻ്റെ ശതോത്തര രജത ജൂബിലി സമാപന സമ്മേളനം മെയ് 23 ആം തീയതി ശനിയാഴ്‌ച നടത്തപ്പെടുന്നു. 


ഉച്ചകഴിഞ്ഞ് 2 30ന് ഇടവകയിലെ വൈദികരുടെയും സന്യസ്ഥരുടെയും സംഗമവും തുടർന്ന് നാലുമണിക്ക് ഇടവക വൈദികർ ഒരുമിച്ച് ചേർന്ന് അർപ്പിക്കുന്ന സമൂഹബലിയും, 5:15ന് പുതുതായി പണികഴിപ്പിച്ച പൈക ലിറ്റിൽ ഫ്ലവർ എൽ പി സ്‌കൂൾ കെട്ടിടത്തിന്റെ വെഞ്ചിരിപ്പും, തുടർന്ന് ശതോത്തര രജത ജൂബിലി സമാപന സമ്മേളനവും, ഇടവകാംഗങ്ങൾ അണിയിച്ചൊരുക്കുന്ന കലാസന്ധ്യയും നടത്തപ്പെടുന്നു.


പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് സ്‌കൂൾ വെഞ്ചിരിപ്പ് കർമ്മം നിർവഹിക്കുന്നതും. ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും പാലാ രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺ ജോസഫ് തടത്തിൽ, ശ്രീ. ഫ്രാൻസിസ് ജോർജ് MP. ശ്രീ. മാണി സി കാപ്പൻ MLA, ശ്രീ. ജോസ് കെ മാണി MP, കൊഴുവനാൽ ഫൊറോനാ വികാരി റെവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, എന്നിവർ സമ്മേളനത്തിൽ ആശംസകൾ നേർന്ന് സംസാരിക്കുന്നു.

പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റെവ. ഫാ. ജോർജ് പുല്ലുകലായിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. പെണ്ണമ്മ ജോസഫ്, മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. സുബി സുരേഷ്, വാർഡ് മെമ്പർ ശ്രീമതി. ജിജി ജോമോൻ എന്നിവരുടെ മഹനീയമായ സാന്നിധ്യവും സമ്മേളനത്തെ ധന്യമാക്കുന്നു.


പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ വികാരി ഫ.മാത്യു വാഴയ്ക്കാപ്പാറ. ഫ. മാത്യു തെരുവൻ കുന്നേൽ. തോമാച്ചൻ പാലക്കുടി. സണ്ണി പാലയ്ക്കൽ. സാബു മുട്ടത്തുകുന്നേൽ. ടോമി കളപ്പുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !