ന്യൂഡൽഹി: മുഖ്യമന്ത്രിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം മുറുകുന്നതിനിടെ വെള്ളിയാഴ്ച രാത്രിയിൽ ഡൽഹിയിൽ കണ്ടത് നാടകീയമായ സംഭവങ്ങൾ. ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തിയ നേതാക്കളിൽ ചിലർക്കെതിരേ അണികൾക്കിടയിൽനിന്നുണ്ടായ രോഷപ്രകടനമാണ് ഇപ്പോൾ കാൺഗ്രസിലെ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നത്.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കേരള ഹൗസിലെത്തിയപ്പോഴും വി.ഡി. സതീശന് വേണ്ടിയുള്ള മുദ്രാവാക്യം വിളികളാണ് ഉയർന്നുകേട്ടത്. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ എതിർപ്പുള്ള നേതാക്കളോടുള്ള പ്രതിഷേധമായിരുന്നു വിദ്യാർഥികളുടെ മുദ്രാവാക്യംവിളിയിലുണ്ടായിരുന്നത്. കേരളത്തെ നയിക്കാൻ സതീശനെ അനുവദിക്കണമെന്നും അതിനെതിരെ ആര് പ്രവർത്തിച്ചാലും അവർക്കെതിരെയുള്ള പ്രതിഷേധമായി ഇതിനെ കണക്കാക്കാമെന്നുമായിരുന്നു പ്രവർത്തകരുടെ നിലപാട്. പാർട്ടിയെ നയിക്കാൻ ഏറ്റവും യോഗ്യൻ സതീശനാണെന്നും ഇവർ പറയുന്നു. കേരളത്തിൽ നടക്കുന്ന പോസ്റ്റർ യുദ്ധത്തിന്റെയും പരസ്യമായ പ്രതിഷേധ പ്രകടനങ്ങളുടെയും തുടർച്ചയായിരുന്നു ഡൽഹിയിലും കണ്ടതെന്നാണ് വിലയിരുത്തൽ. വിദ്യാർഥി സംഘടനാ പ്രവർത്തകർ നടത്തിയ പ്രകോപനപരമായ മുദ്രാവക്യംവിളിക്കെതിരേ കടുത്ത അതൃപ്തിയാണ് കെപിസിസി അധ്യക്ഷനടക്കമുള്ള ഒരുവിഭാഗം നേതാക്കൾക്കുള്ളത്. കെപിസിസി അധ്യക്ഷന് നേരെയുള്ള ഭീഷണി മുദ്രവാക്യങ്ങളിൽ നേതൃത്വം അന്വേഷണം നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ, ഇന്ന് ഹൈക്കമാൻഡ് യോഗം ചേരുന്നുണ്ട്. രാവിലെ 10 മണിയോടെ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലോ എഐസിസി ആസ്ഥാനത്തോ യോഗം ആരംഭിക്കും. നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് രാഹുൽ ഗാന്ധിക്ക് കൈമാറും. കേരളത്തിൽനിന്നുള്ള നേതാക്കളെ ഹൈക്കമാൻഡ് ഒറ്റയ്ക്കൊറ്റയ്ക്ക് വിളിച്ചു സംസാരിച്ച് അവരുടെ ഭാഗം കൂടി കേൾക്കാൻ സാധ്യതയുണ്ട്. സമവായത്തിൽ എത്താൻ സാധിച്ചാൽ ഇന്ന് രാത്രിയോ നാളെ രാവിലെയോ ഒരു വാർത്താക്കുറിപ്പിലൂടെ കേരളത്തിലെ പുതിയ നിയമസഭാ കക്ഷി നേതാവിനെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.