കണ്ണൂർ: പി. ജയരാജനെ പിന്തുണച്ച് ജില്ലയിൽ വീണ്ടും ഫ്ലക്സ് ബോർഡ്. പാപ്പിനിശ്ശേരിയിലും ബ്ലാത്തൂരുമാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ബ്ലാത്തൂരിൽ സ്ഥാപിച്ച ബോർഡിൽ എം.സ്വരാജിന്റെ ചിത്രവുമുണ്ട്.
‘പാർട്ടിക്ക് വേണ്ടത് പാർട്ടിയെ സ്നേഹിക്കുന്ന നേതാക്കളെയാണ്. അല്ലാതെ പാർട്ടിയെ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന നേതാക്കളെയല്ല. എല്ലാ നാട്ടിലെയും പാർട്ടി ഓർക്കണം. ഓർത്തുകൊണ്ടേയിരിക്കണം. ഇവർ നയിക്കട്ടെ ഇവരാണുത്തമം’– ഫ്ലക്സിൽ എഴുതിയിരിക്കുന്നതിങ്ങനെ. ‘വാക്കുകളല്ല വർത്തമാനകാലം ആവശ്യപ്പെടുന്നത് പ്രതിരോധത്തിന്റെ കരുത്താണ്.
ആ കരുത്തായി പി.െജ. വരട്ടെ’ എന്നാണു പാപ്പിനിശ്ശേരി സഖാക്കൾ എന്ന പേരിൽ സ്ഥാപിച്ച ഫ്ലക്സിൽ എഴുതിയിരിക്കുന്നത്.
പോസ്റ്ററുകൾ സ്ഥാപിക്കുന്നതിനെതിരെ പി. ജയരാജൻ രംഗത്തെത്തിയിരുന്നു. ‘സമൂഹ മാധ്യമങ്ങളിൽ തന്നെ പ്രകീർത്തിച്ചുകൊണ്ടും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിക്കൊണ്ടും നടത്തുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കുക.
ഉൾപ്പാർട്ടി ചർച്ചയെ കുറിച്ച് സിപിഎം ഭരണഘടന അനുശാസിക്കുന്നത് പിന്തുടരുക’ എന്നാണ് ജയരാജൻ സമൂഹ മാധ്യമത്തിൽ കുറിച്ചത്. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ജില്ലയിൽ പലയിടത്തും പി. ജയരാജന് വേണ്ടി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം, ഫ്ലക്സ് സ്ഥാപിക്കുന്നതിനെ തള്ളി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ രംഗത്തെത്തി. ബോർഡുകൾ സ്ഥാപിക്കുന്നത് പാർട്ടി ശത്രുക്കളാണെന്ന് അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസിനെപ്പോലെയാണ് സിപിഎമ്മും എന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.