കെഎസ്ആർടിസി ബസുകളിൽ സാധനങ്ങൾവച്ചു മറന്നാൽ തിരികെ കിട്ടാൻ കടമ്പകൾ ഏറെ;

താനൂർ:  കെഎസ്ആർടിസി ബസുകളിൽ സാധനങ്ങൾവച്ചു മറന്നാൽ തിരികെ കിട്ടാനുള്ള പഴഞ്ചൻ നിയമങ്ങൾ യാത്രക്കാർക് ഇപ്പോഴും പൊല്ലാപ്പാകുന്നു. ബസ് യാത്രക്കിടെ അബദ്ധത്തിൽ എടുക്കാൻ മറന്ന‌ു പോകുന്ന സാധനങ്ങൾ കിട്ടാൻ ഏറെ കടമ്പകൾ കടക്കണം. 


ബസ് ഓപറേറ്റ് ചെയ്യുന്ന ഡിപ്പോകളിലാണ് കണ്ടുകിട്ടുന്നവ കണ്ടക്ടർമാർ ഔദ്യോഗികമായി നൽകേണ്ടത്. യാത്രക്കാർ ഇതിനായി സംസ്ഥാനത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള ഡിപ്പോകളിൽ എത്തണം. തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഇവയുടെ അസ്സൽ ബിൽ ഹാജരാക്കണം. വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ഇവയുടെ ബിൽ തിരഞ്ഞു കണ്ടെത്തൽ ഏറെ ദുഷ്‌കരം. 


ബിൽ തുകയുടെ 10 ശതമാനം പണം ഡിപ്പോകളിൽ അധികമായി അടച്ചാൽ മാത്രമാണ് തിരികെ കിട്ടുക. ഇനി കിട്ടിയില്ലെങ്കിൽ ഇവയ്ക്ക് ഡിപ്പോ മാനേജർ ഒരു മൂല്യം നിശ്ചയിക്കും. 10 ശതമാനം തുക അപ്പോഴും നൽകണം.


കുട, ബാഗ്, കുട്ടികളുടെ കളിസാധനങ്ങൾ തുടങ്ങിയ ചെറിയ ഇനങ്ങൾ നഷ്‌ടപ്പെട്ടാൽ പുതിയതൊന്ന് വാങ്ങുന്നതിലധികം തുക ചെലവാകും. ഏറെ അത്യാവശ്യമുള്ളതും പലപ്പോഴും നഷ്‌ടപ്പെടാൻ സാധ്യതയുമുള്ള മൊബൈൽ ഫോണുകൾ നഷ്‌ടപ്പെട്ടാലും നിയമങ്ങൾ ഒരു പോലെയാണ്. 

നിശ്ചിത കാലയളവിൽ ഉടമകൾ വന്നില്ലെങ്കിൽ ഇവ കൂട്ടത്തോടെ ലേലം ചെയ്യും. ഒട്ടേറെ പേർ ഇപ്പോഴും ദുരിതം അനുഭവിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !