1959ൽ ഇന്ദിരാഗാന്ധിയെ കോൺഗ്രസ് അധ്യക്ഷയായി തിരഞ്ഞെടുത്ത പാർട്ടി ഓഫിസിന്റെ മുറ്റത്ത് ഇന്ന് അണികളുടെ നിഴൽ പോലുമില്ല. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ വർഷം മുതൽ പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ജന്തർമന്തറിലെ ഏഴാം നമ്പർ ബംഗ്ലാവ് തിരിച്ചുപിടിക്കാൻ കളത്തിൽ ഇറങ്ങിയിരിക്കുകയാണു കോൺഗ്രസ്.
2014ലെ സുപ്രീംകോടതി വിധി അനുസരിച്ച് അവിഭക്ത പാർട്ടിയുടെ വസ്തുക്കളുടെയും ഫണ്ടുകളുടെയും ഉടമസ്ഥാവകാശം കോൺഗ്രസിനാണെന്നും ഹർജിയിലുണ്ട്. 2017 മുതൽ കൈവശാവകാശ രേഖകൾക്കായി സർക്കാരിനെ സമീപിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നു കോൺഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി കോടതിയെ അറിയിച്ചു. കേസ് അടുത്ത സെപ്റ്റംബറിൽ വീണ്ടും പരിഗണിക്കാമെന്നു ജസ്റ്റിസ് പുരുഷേന്ദ്ര കുമാർ കൗരവ് പറഞ്ഞു. കോൺഗ്രസിന്റെ ഹർജി നിലനിൽക്കുന്നതാണോ എന്ന ചോദ്യമുന്നയിച്ച ശേഷമാണു കോടതി കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നോട്ടിസ് അയച്ചത്.
അയലത്ത് കേരള ഹൗസ് 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡൽഹിയിലെത്തിയ സർദാർ ധരം സിങ് സേത്തി, ശോഭ സിങ്, ബൈശാഖ സിങ്, നാരായണൻ സിങ് എന്നിവരാണു ജന്തർമന്തർ റോഡിലെ കെട്ടിടങ്ങൾ നിർമിച്ചത്. അതിൽ ഏഴാം നമ്പർ ബംഗ്ലാവ് നിർമിച്ചതു സേത്തിയായിരുന്നു. അതിനോട് ചേർന്നു ശോഭ സിങ് നിർമിച്ച കെട്ടിടമാണ് ഇന്നത്തെ കേരള ഹൗസ്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.