കൊച്ചി: നഗരത്തിൽ വൻ ലഹരിമരുന്നു വേട്ട. രണ്ടിടങ്ങളിൽ നിന്നായി 6 പേരെ രാസലഹരിയുമായി പിടികൂടി. അമ്പലമേട് കരിമുകൾ ഫാക്ട് കോളനിയിലെ വീട്ടിൽ നിന്നു 19.720 ഗ്രാം രാസലഹരിയുമായാണു മൂന്നു പേരെ പിടികൂടിയത്.
ഫാക്ട് കോളനിയിലെ ചേലക്കുഴിക്കാരോട്ട് വീട്ടിൽ അഖിൽ അപ്പു (30), സൂരജ് സുനിൽ (27), കരിമുകൾ നായർ കോളനി ശ്രീകൃഷ്ണ വിലാസത്തിൽ അഭിഷേക് (28) എന്നിവരാണ് അറസ്റ്റിലായത്. അഖിൽ യൂത്ത് കോൺഗ്രസ് അമ്പലമേട് മണ്ഡലം പ്രസിഡന്റും സൂരജ് ഡിവൈഎഫ്ഐ മുൻ വില്ലേജ് കമ്മിറ്റി അംഗവുമാണ്. തൃപ്പൂണിത്തുറ പേട്ടയിലെ റിസോർട്ടിൽനിന്നാണു ലഹരിഗുളികകളും രാസലഹരിയുമായി 3 പേരെ അറസ്റ്റ് ചെയ്തത്.
തൃക്കാക്കര വിദ്യാനഗർ റോഡ് എട്ടുകാട്ടിൽ ഉനൈസ് (34), തോമസ്പുരം കണ്ണാടിക്കാട് പാനേക്കാട്ട് വീട്ടിൽ റോനിഷ് ആന്റണി (28), തൃപ്പൂണിത്തുറ നന്നപ്പിള്ളി കടവ് മാപ്പുംചേരിയിൽ അക്വിൻ ഷിബു(22) എന്നിവരാണു പിടിയിലായത്. 11.13 ഗ്രാം ലഹരിഗുളികകളും 6.10 ഗ്രാം രാസലഹരിയും പ്രതികളിൽ നിന്നു പിടിച്ചെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.