മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

കൊച്ചി: ഫാഷൻ ഷോയുടെ മറവില്‍ മോഡലുകളെ വിദേശത്തെ സെക്സ് റാക്കറ്റിന്റെ കെണിയില്‍പ്പെടുത്തിയ കേസില്‍ അന്വേഷണം ഊർജിതം.

കേസുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശിനി മഞ്ജിമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. നേരത്തെ അലീന, സിന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഫാഷൻ ഷോകളില്‍ പങ്കെടുപ്പിക്കാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ യുവതികളെ ദുബായിലേക്ക് കടത്തിയത്. ഇതിനായി പ്രതിയായ അലീന സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തി വിപുലമായ പരസ്യങ്ങള്‍ നല്‍കി യുവതികളുടെ വിശ്വാസം പിടിച്ചുപറ്റി. അറസ്റ്റിലായ സിന്ധുവാണ് യുവതികളെ ദുബായിലെത്തിക്കാൻ നേതൃത്വം നല്‍കിയത്.

ദുബായില്‍ എത്തിയ യുവതികള്‍ നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളാണെന്ന് പോലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. യുവതികള്‍ക്ക് ലഹരിമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകർത്തിയെന്നും ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതികളെ പലർക്കായി കാഴ്‌ചവെച്ചുവെന്നുമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ഇതോടെ അന്വേഷണം വിദേശത്തേക്കും നീളും.
മനുഷ്യക്കടത്ത്, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. റാക്കറ്റില്‍ ഉള്‍പ്പെട്ട രണ്ടുപേർ കൂടി നിലവില്‍ ദുബായിലുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ യുവതികള്‍ ചതിയില്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !