ശക്തമായ കാറ്റും മഴയും: ക്ഷേത്രത്തിൻ്റെ മതില്‍ തകര്‍ന്ന് ഭക്തരുടെ മേലേക്ക് വീണു; കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്,

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ ക്ഷേത്രത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്നലെയുണ്ടായ അതിശക്തമായ കാറ്റിലാണ് ദാരുണമായ അപകടം നടന്നത്.

ക്ഷേത്രത്തിലെ പഴയ മതില്‍ തകർന്ന് സമീപത്തുണ്ടായിരുന്ന ഭക്തർക്ക് മേലേക്ക് പതിച്ചതായാണ് വിവരം. അപകടസ്ഥലത്ത് വെച്ചും ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് കുട്ടികളടക്കം ആറ് പേർ ജീവശ്വാസം വെടിഞ്ഞത്. വിവരമറിഞ്ഞ് പോലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പഴയ മതിലിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സർക്കാർ ധനസഹായം പ്രഖ്യാപിക്കുമെന്നാണ് വിവരം. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് താനെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !