മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ ക്ഷേത്രത്തിന്റെ മതില് ഇടിഞ്ഞുവീണ് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്നലെയുണ്ടായ അതിശക്തമായ കാറ്റിലാണ് ദാരുണമായ അപകടം നടന്നത്.
ക്ഷേത്രത്തിലെ പഴയ മതില് തകർന്ന് സമീപത്തുണ്ടായിരുന്ന ഭക്തർക്ക് മേലേക്ക് പതിച്ചതായാണ് വിവരം. അപകടസ്ഥലത്ത് വെച്ചും ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് കുട്ടികളടക്കം ആറ് പേർ ജീവശ്വാസം വെടിഞ്ഞത്. വിവരമറിഞ്ഞ് പോലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പഴയ മതിലിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സർക്കാർ ധനസഹായം പ്രഖ്യാപിക്കുമെന്നാണ് വിവരം. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് താനെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.