തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പിണറായി വിജയന് നിയമസഭയില്‍ പ്രതിപക്ഷ നേതാവാകില്ലെന്നാണ് സിപിഎം വൃത്തങ്ങള്‍ പറയുന്നത്.
ഇതോടെ ആരാകും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ചര്‍ച്ചകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ സജീവമാകുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ മെയ് നാലോടെ അവസാനിക്കുമെന്നായിരുന്നു നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞത്. അതിനെ പരിഹസിച്ചുകൊണ്ടാണ് യുഡിഎഫ് സൈബര്‍ ഗ്രൂപ്പുകളില്‍ ആരാകും പ്രതിപക്ഷ നേതാവ് എന്ന ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.പിണറായി പ്രതിപക്ഷ നേതാവാകിനില്ലെങ്കില് പിന്നീട് ആ സ്ഥാനത്തേക്ക് എത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത കേന്ദ്ര കമ്മിറ്റി അംഗമായി കെഎന്‍ ബാലഗോപാലിന് ആയിരിക്കും. മുഖ്യമന്ത്രിക്കു പുറമേ ഇക്കുറി വിജയിച്ച ഏക കേന്ദ്ര കമ്മിറ്റി അംഗമാണ് ബാലഗോപാല്‍. പ്രമുഖ നേതാക്കള്‍ എല്ലാം യുഡിഎഫ് തരംഗത്തില്‍ അടിപതറിയ സാഹചര്യത്തിലാണ് ബാലഗോപാലിലേക്കു ചര്‍ച്ചകള്‍ നീളുന്നത്.
ബാലഗോപാല്‍ ഏതെങ്കിലും തരത്തിലുള്ള അസൗകര്യം പ്രകടിപ്പിച്ചാല്‍ പിന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാനും പിഎ മുഹമ്മദ് റിയാസ് എന്നിവരാവും പരിഗണിക്കപ്പെടുക. ഇതില്‍ സജി ചെറിയാനാണ് പാര്‍ട്ടിയില്‍ സീനിയര്‍.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.