സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങള്‍: മാലയിടാൻ നേരം മനസ്സ് മാറിയോ? വരന് പകരം കാമുകന് പൂമാലയിട്ട് വധു, വിവാഹവേദിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങൾ, സംഘർഷം,

മധ്യപ്രദേശിലെ ഛിന്ദ്വാരയില്‍ വിവാഹച്ചടങ്ങിനിടെ നാടിനെ ഞെട്ടിച്ച നാടകീയ രംഗങ്ങള്‍. വധൂവരന്മാർ പരസ്പരം ഹാരാർപ്പണം നടത്തുന്ന ചടങ്ങിനിടെ, വരന് മാലയിടേണ്ട വധു സദസ്സിലിരുന്ന തന്റെ കാമുകന്റെ കഴുത്തില്‍ മാലയിടുകയായിരുന്നു.

ഛിന്ദ്വാരയിലെ പരാസിയ ഗ്രാമത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. നിമിഷനേരം കൊണ്ട് വിവാഹവേദി സംഘർഷഭരിതമായി.

വേദിയില്‍നിന്ന് കാമുകന്റെ അടുത്തേക്ക് ഓടിയിറങ്ങുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഏപ്രില്‍ 22നും 23നും ഇടയിലുള്ള രാത്രിയിലാണ് സംഭവം. വിവാഹച്ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി, വരൻ ഉള്‍പ്പെടുന്ന സംഘം എത്തിയതിന് ശേഷമായിരുന്നു നാടകീയ രംഗങ്ങള്‍ ഉണ്ടായത്.

വധൂവരന്മാരെ വേദിയിലേക്ക് കൊണ്ടുവന്ന് ഇരുവർക്കും ബന്ധുക്കള്‍ പൂമാല കൈമാറി. ആദ്യം വധുവിൻ്റെ ഊഴമായിരുന്നു. വരന് മാല ചാർത്താൻ നിർദ്ദേശം ലഭിച്ചെങ്കിലും മടിച്ചുനിന്ന യുവതി പെട്ടെന്ന് മാലയുമായി സദസ്സിലേക്ക് ഓടിയിറങ്ങുകയായിരുന്നു. തുടർന്ന് സദസ്സില്‍ ഉണ്ടായിരുന്ന യുവാവിന് മാല ചാർത്തി.

സംഭവം വധുവരന്മാരുടെ സംഘങ്ങള്‍ തമ്മില്‍ ചൂടേറിയ തർക്കങ്ങള്‍ക്കും കൈയേറ്റത്തിനും ഇടയാക്കി. ഇതിനിടെ, വധുവിൻ്റെ കുടുംബാംഗങ്ങള്‍ യുവതിയുടെ കാമുകനെന്ന് കരുതുന്ന യുവാവിനെ മർദിക്കുകയും സ്ഥലത്തുനിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ യുവതി വിവാഹത്തിന് വിസമ്മതിച്ചതോടെ ചടങ്ങ് ഉപേക്ഷിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !