കാസർകോട്: കാസർകോട് ബളാലിന് സമീപത്ത് വരനെത്താത്തതിനെ തുടർന്ന് വിവാഹം മുടങ്ങി. വധുവും ബന്ധുക്കളുമെത്തിയിട്ടും മുഹൂർത്ത സമയം ആയിട്ടും വരൻ വന്നില്ല.
പിന്നാലെ യുവതി നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. മുന്‍പ് പ്രണയത്തിലായിരുന്ന സമയത്ത് യുവാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് യുവതി നല്കിയ പരാതി. തുടർന്ന് പ്രതിശ്രുത വരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ബളാലിനു സമീപത്തെ വിഷ്ണു നാരായണനെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തത്. വിഷ്ണു നാരായണനും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു. വധുവും ബന്ധുക്കളും വിവാഹത്തിനായി ക്ഷേത്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ മുഹൂർത്ത സമയമായിട്ടും വരനും സംഘവും എത്തിയില്ല.പ്രണയത്തിലെ ചതി: വധുവും ബന്ധുക്കളും വിവാഹത്തിനായി ക്ഷേത്രത്തിലെത്തി, കാത്തിരുന്നിട്ടും വരൻ വന്നില്ല, ഒടുവില്‍ പൊലീസില്‍ പരാതി വരൻ അറസ്റ്റിൽ,
0
വെള്ളിയാഴ്ച, മേയ് 15, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.