നിസ്കാരം ഉള്‍പ്പെടെയുള്ള മതപരമായ കാര്യങ്ങള്‍ക്ക് പൊതുയിടം ഉപയോഗിക്കുന്നത് ആരുടെയും അവകാശമല്ല: ഹർജി തള്ളി, ഹൈക്കോടതി,

അലഹബാദ്: മതപരമായ കാര്യങ്ങള്‍ക്ക് പൊതുയിടം ഉപയോഗിക്കുന്നത് ആരുടെയും അവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി.

പൊതുസ്ഥലങ്ങള്‍ ഏതെങ്കിലും വ്യക്തിയോ സംഘമോ മതപരമായ ആവശ്യങ്ങള്‍ക്കായി പ്രത്യേകമായി കൈവശപ്പെടുത്താൻ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സരള്‍ ശ്രീവാസ്തവയും ജസ്റ്റിസ് ഗരിമ പ്രസാദും ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

പൊതുയിടത്ത്  നിസ്‌കാരം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സാംഫാല്‍ സ്വദേശി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിർദേശം. നമസ്‌കാരത്തിനായി ഭൂമി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആശ്വാസം തേടിയായിരുന്നു ഹർജി.

പൊതുഭൂമി ഏതെങ്കിലും ഒരു വിഭാഗം മതപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാൻ സാധിക്കില്ല. എല്ലാവർക്കും ഈ ഭൂമിയില്‍ തുല്യ അവകാശമുണ്ടെന്നും അതിനെ പ്രത്യേകമായി ഒരാള്‍ക്കും സ്വന്തമാക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മതസ്വാതന്ത്ര്യം പരിപൂർണമല്ലെന്നും കോടതി ഓർമിപ്പിച്ചു. മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ മതാചാരങ്ങള്‍ നടത്താൻ പാടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഈദ് സമയത്ത് മാത്രമേ സ്ഥലത്ത് നിസ്‌കാരം   നടത്തിയിരുന്നുള്ളൂവെന്നും അത്തരം ആചാരങ്ങള്‍ക്ക് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !