ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് 'ടൗവ്വല് സംസ്കാരം' വിജയ് അവസാനിപ്പിച്ചതായി സൂചന. സാമൂഹ്യപ്രവർത്തകയുടെ ആഹ്വാനം ഏറ്റെടുത്താണ് അധികാരത്തിൻ്റെ അടിയാളമായി കണക്കാക്കുന്ന പരമ്പരാഗത രീതി മുഖ്യമന്ത്രി വിജയ് അവസാനിപ്പിച്ചതെന്നാണ് കരുതുന്നത്.
നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ചിത്രങ്ങളില്‍ വിജയ് ഇരിക്കുന്ന കസേരയില്‍ വെള്ളത്തുണി ഉണ്ടായിരുന്നെങ്കില്‍ ഏറ്റവും ഒടുവില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ കസേരയിലെ വെള്ളത്തുണി അപ്രത്യക്ഷമായിട്ടുണ്ട്.കാലാവസ്ഥ ആക്ടിവിസ്റ്റായ ലിസിപ്രിയ കംഗുജം ആണ് വിഐപി കസേരകളിലെ 'ടൗവ്വല് സംസ്കാരം' അവസാനിപ്പിക്കണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയിരുന്നത്. മുഖ്യമന്ത്രിമാർ വിഐപികളാണെന്ന് ജനങ്ങള്‍ക്ക് ഇതിനകം തന്നെ അറിയാമെന്നും ഈ രീതി അവസാനിപ്പിച്ചു കൂടെ എന്നുമായിരുന്നു ലിസിപ്രിയ കംഗുജം എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ വിജയ്യോട് അഭ്യർഥിച്ചിരുന്നത്.
ലിസിപ്രിയയുടെ പോസ്റ്റ് ഇങ്ങനെ; "ഹലോ വിജയ് സാർ, ഇന്ത്യയിലെ വിഐപി കസേരകളില്‍ തുണി വിരിക്കുന്ന ഈ രീതി (ടൗവ്വല് സംസ്കാരം) നമുക്ക് അവസാനിപ്പിച്ചു കൂടെ? മുഖ്യമന്ത്രിമാർ വിഐപികളാണെന്ന് ജനങ്ങള്‍ക്ക് ഇതിനകം തന്നെ അറിയാം. മന്ത്രിമാരും ഉദ്യോഗസ്ഥരും മുതല്‍ ചെറിയ ഓഫീസർമാർ വരെ ഈ രീതി പിന്തുടരുന്നുണ്ട്. നിങ്ങള്‍ വലിയൊരു പ്രചോദനമാണ് സാർ. ഈ മാറ്റത്തിന് നിങ്ങള്‍ക്ക് തുടക്കം കുറിക്കാനാകും".






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.