സൗഹൃദം നടിച്ച്‌ സംസാരിക്കവേ അയല്‍വാസിയായ വയോധികയുടെ കമ്മല്‍ വലിച്ചുപറിച്ച യുവാവ് പിടിയില്‍,

മാനന്തവാടി: അയല്‍വാസിയുടെ വീട്ടില്‍ കയറി സൗഹൃദം നടിച്ച്‌ വയോധികയുടെ കാതിലെ കമ്മല്‍ വലിച്ചു പറിച്ച്‌ കൊണ്ടുപോയ യുവാവ് പിടിയില്‍. വള്ളിയൂര്‍ക്കാവ് കാരത്തങ്കല്‍ വീട്ടില്‍ സനീഷ് തോമസ്(46)നെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്.

ഇടതു കാതിലെ അര പവനോളം വരുന്ന കമ്മലാണ് അപഹരിച്ചത്. മാനന്തവാടിയിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയ മോഷണ മുതല്‍ മഹസ്സര്‍ പ്രകാരം പൊലീസ് പിടിച്ചെടുത്തു. ഇക്കഴിഞ്ഞ പതിനേഴാം തീയ്യതി വൈകീട്ടോടെയായിരുന്നു സംഭവം. 85 വയസ്സുള്ള കല്യാണിയുടെ വീട്ടില്‍ കയറി പ്രതി സനീഷ് തോമസ് കുശലന്വേഷണത്തിനെന്ന പേരില്‍ എത്തുകയും സംസാരിക്കുന്നതിനിടെ വയോധികയുടെ ഇരു ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്യുകയായിരുന്നു.
ചെവിയില്‍ വേദനയനുഭവപ്പെട്ട വയോധിക ഇയാള്‍ വീട്ടില്‍നിന്നും പോയ ശേഷം മരുമകളോട് കാര്യം പറഞ്ഞു. മരുമകള്‍ പരിശോധിച്ചപ്പോള്‍ ഇടത് കാതിലെ കമ്മല്‍ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇന്‍സ്പെക്ടര്‍ എസ്.എച്ച്‌.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ റെജി സ്‌കറിയയാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !