കുടല്‍മാല പുറത്തുവന്ന നിലയിൽ: ദമ്പതികളുടെ കലഹം തീര്‍ക്കാനെത്തിയ യുവാവിന് കുത്തേറ്റു: ഭര്‍ത്താവ് അറസ്റ്റില്‍,

കൊച്ചി: ദമ്പതികളുടെ തർക്കം പറഞ്ഞുതീർക്കാനെത്തിയ സംഘത്തിലെ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭർത്താവ് അറസ്റ്റില്‍.

കുമ്പളങ്ങി പാടശേഖരംറോഡ് താഴുപ്പില്‍പ്പറമ്പ് വീട്ടില്‍ പെസി ഡോണ്‍ റോബർട്ടിനെയാണ് (27) വധശ്രമക്കുറ്റം ചുമത്തി പള്ളുരുത്തി പൊലീസ് അറസ്റ്റുചെയ്തത്. രണ്ടാംപ്രതി പെസിയുടെ പിതാവ് ജോസഫ് ഫിലിപ്പ് (53) സംഭവദിവസം പിടിയിലായിരുന്നു.

വയറ്റത്ത് ഗുരുതര പരിക്കേറ്റ കണ്ണമാലി സ്വദേശി ഷോണ്‍ ജോർജ് (29) എറണാകുളം സൗത്തിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കുമ്പളങ്ങി സെന്റ് ജോസഫ് പള്ളിക്ക് പിൻവശത്ത് എട്ടാംതീയതി ഇന്നലെ വൈകിട്ട് 6.30 നായിരുന്നു ആക്രമണം. സ്വകാര്യ റിസോർട്ടിന്റെ കഫേയില്‍ മാനേജരായ ഭാര്യയും പ്രതിയും മാസങ്ങളായി പിണങ്ങിക്കഴിയുകയാണ്.

ഇരുവരും തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പാക്കാൻ റിസോർട്ട് മാനേജർ സഞ്ചിത്താണ് സുഹൃത്തുക്കളായ ഷോണ്‍ ജോർജ്, കോട്ടയം കുറുപ്പുന്തറ സ്വദേശി ജിതിള ജോണ്‍സണ്‍ എന്നിവരുമായി സംഭവദിവസം വൈകിട്ട് പ്രതിയും പിതാവും വാടകയ്ക്ക് താമസിക്കുന്ന പള്ളിക്ക് സമീപം എത്തിയത്.

ഒത്തുതീർപ്പ് സംസാരം തർക്കത്തിലേക്ക് നീങ്ങിയപ്പോഴാണ് പ്രകോപിതനായ പെസി കറിക്കത്തിയുമായി സഞ്ചിത്തിനെ കുത്താനെത്തിയത്. പിതാവ് ജോസഫ് ഫിലിപ്പാണ് കത്തിയെടുത്ത് കൊടുത്തത്. സഞ്ചിത്ത് ഒഴിഞ്ഞ് മാറുന്നതിനിടെ ഷോണ്‍ ജോർജിന്റെ വയറ്റത്ത് കുത്തേറ്റു.

കുടല്‍മാല പുറത്തുവന്ന നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. കുമ്പളങ്ങി ഔട്ട്പോസ്റ്റ് എസ്.ഐ വി. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.  പെയിന്റിംഗ്  തൊഴിലാളിയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !