എൻഡിഎക്ക് സുവര്‍ണ്ണാവസരം: 'വിഡി സതീശൻ വേറെ പാര്‍ട്ടി ഉണ്ടാക്കിയേക്കാം, ഇടതുപക്ഷവും ലീഗും പിന്തുണയ്ക്കും, പോസ്റ്റുമായി അഖില്‍ മാരാർ, ,

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് നാല് ദിവസം കഴിയുമ്പോഴും കോണ്‍ഗ്രസിനുളളില്‍ മുഖ്യമന്ത്രി ചർച്ചകള്‍ എങ്ങുമെത്താതെ നില്‍ക്കുകയാണ്.

വിഡി സതീശനും കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ഹൈക്കമാൻഡില്‍ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അണികള്‍ക്കിടയിലും നേതാക്കള്‍ക്ക് വേണ്ടി പോര് കനക്കുകയാണ്.

കെസി വേണുഗോപാല്‍ ആണ് മുഖ്യമന്ത്രിയാകുന്നതെങ്കില്‍ കോണ്‍ഗ്രസിനുളളില്‍ ശക്തമായ രണ്ട് ഗ്രൂപ്പുകള്‍ സൃഷ്ടിക്കപ്പെടുമെന്നും ഭാവിയില്‍ വിഡി സതീശൻ മറ്റൊരു പാർട്ടി രൂപീകരിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയേക്കാം എന്നും എൻഡിഎ നേതാവായ അഖില്‍ മാരാർ വിലയിരുത്തുന്നു.

അഖില്‍ മാരാർ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം: ''

ഭൂരിപക്ഷം കിട്ടിയ ശേഷം മത്സരിക്കാതെ മുഖ്യമന്ത്രി ആയവർ ഈ രാജ്യത്തു ഉണ്ടായത് കൊണ്ട് കെ സി വേണുഗോപാലിനു മുഖ്യമന്ത്രി ആകുക ബുദ്ധിമുട്ട് ഉള്ള കാര്യമല്ല. പക്ഷെ ചെറിയൊരു പ്രശ്നം, ഇത്തരത്തില്‍ മുഖ്യമന്ത്രി ആയവർ ആരും തന്നെ കോണ്‍ഗ്രസ്സ് പാർട്ടിയില്‍ ആയിരുന്നില്ല.. ഉത്തർപ്രദേശില്‍ 323 സീറ്റ് നേടി വലിയ നേട്ടം ബിജെപി നേടിയപ്പോള്‍ 45 വയസുള്ള ഒരു സന്യാസി മുഖ്യമന്ത്രി ആവണമെന്ന് പാർട്ടി തീരുമാനിച്ചപ്പോള്‍ യാതൊരു എതിർപ്പും കൂടാതെ അംഗീകരിക്കാൻ കഴിയുന്ന പാർട്ടിയാണ് ബിജെപി.

എന്നാല്‍ കോണ്‍ഗ്രസ്സില്‍ ഇതത്ര എളുപ്പമല്ല.. കെസി വേണുഗോപാല്‍ മുഖ്യ മന്ത്രി ആവുന്നതോടെ സംസ്ഥാനത്തു കോണ്‍ഗ്രസ്സില്‍ ശക്തമായ 2 ഗ്രൂപ്പുകള്‍ സൃഷ്ടിക്കപ്പെടും.. മുസ്ലിം പിന്തുണയോടെ വിഡി ഗ്രൂപ്പും ഹിന്ദുക്കളും നേതാക്കളും ഒന്നിക്കുന്ന കെസി ഗ്രൂപ്പും.. 63 സീറ്റില്‍ ജയിച്ച സിറ്റിംഗ് എംഎല്‍എമാർക്ക് വീണ്ടും സീറ്റ് നല്‍കിയെ പറ്റു എന്ന അവസ്ഥ കൊണ്ട് കെസിയുടെ ആളുകള്‍ക്ക് അടുത്ത തവണ മത്സരിക്കാൻ കഴിയും.. വിഡി യുടെ ആളുകള്‍ ഇവരെ പരമാവധി തോല്‍പ്പിക്കാൻ നോക്കും.

ഇതാണ് എൻഡിഎയുടെ സുവർണ്ണാവസരമായി ഞാൻ കാണുന്നത്.. നയിക്കാൻ ആളില്ലാതെ ആശയം നശിച്ചു കമ്മ്യൂണിസ്റ് പാർട്ടി തകരുമ്പോള്‍ ഹിന്ദു ഭൂരിപക്ഷ നിയോജക മണ്ഡലങ്ങളില്‍ എൻഡിഎയുടെ സാധ്യത വർധിക്കും.. മലബാർ മേഖല കോണ്‍ഗ്രസ്സിനും തിരുവിതാം കൂർ മേഖല എൻഡിഎയ്ക്കും കരുത്തു നല്‍കും.. ഭാവിയില്‍ വിഡി സതീശൻ വേറെ പാർട്ടി പോലും ഉണ്ടാക്കിയേക്കാം.. കെസി വേണുഗോപാല്‍ ബിജെപിയെ വളർത്തുന്നു എന്ന് പറഞ്ഞു കോണ്‍ഗ്രസ്സ് വിട്ടാല്‍ സതീശന് വലിയ പിന്തുണ ലഭിച്ചേക്കും.. ആ സതീശൻ കോണ്‍ഗ്രസ്സിന് ഇടത് പക്ഷവും ലീഗും പിന്തുണ കൊടുക്കും..

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ എല്ലാം മറ്റൊരു ആശയം കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കിയ പോലെ കേരളത്തിലും ഇല്ലാതാക്കും.. ഉത്തർ പ്രദേശിലെ വിപി സിംഗിനെ ഇല്ലാതാക്കിയ രാജീവ്‌ ഗാന്ധി പിന്നീട് അവിടെ നിന്നും കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കി.. മമത കോണ്‍ഗ്രസ്‌ വിട്ട് പുതിയ പാർട്ടി ഉണ്ടാക്കി അതോടെ ബംഗാളില്‍ നിന്നും കോണ്‍ഗ്രസ്സ് ഇല്ലാതായി.. കോണ്‍ഗ്രസ്സ് വിട്ട ശരത് പവാർ പുതിയ പാർട്ടി ഉണ്ടാക്കി മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്‌ ഇല്ലാതായി.. എൻടി രാമറാവു കോണ്‍ഗ്രസ്‌ വിട്ട് ടിഡിപി ഉണ്ടാക്കി ഇപ്പൊ എൻഡിഎ സഖ്യം അവിടെ ഭരിക്കുന്നു..

എൻ രംഗ സ്വാമി കോണ്‍ഗ്രസ് വിട്ട് പുതിയ പാർട്ടി ഉണ്ടാക്കി അവിടെ മുഖ്യ മന്ത്രി ആയി.. ഇപ്പോള്‍ പുതുചേരി ബിജെപി ഭരിക്കുന്നു.. മധ്യ പ്രാദേശ് മുഖ്യമന്ത്രി ആവേണ്ട ജ്യോതി രാധിത്യ സിന്ധ ഇന്ന് ബിജെപിയുടെ കേന്ദ്ര മന്ത്രി.. മധ്യപ്രദേശ് ഭരണം ബിജെപിക്ക്.. സച്ചിൻ പൈലറ്റ്, ഡികെ ശിവ കുമാർ പുതുതായി ഒരു പാർട്ടി ഉണ്ടാക്കിയാലും അത്ഭുതപെടാനില്ല..

എന്തായാലും വരാൻ പോകുന്ന കാഴ്ചകള്‍ നിങ്ങള്‍ കണ്ടറിഞ്ഞോളൂ... കേരളത്തില്‍ കോണ്‍ഗ്രസ്സ് വീണ്ടും ഗ്രൂപ്പുകള്‍ ആയി മാറും.. വോട്ട് ചെയ്തവർ നിരാശ പെടുമ്പോള്‍ മാറി പോകാൻ തീരുമാനിച്ച ഞാൻ ഹാപ്പി ആയി''.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !