തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കെഎസ് ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ കല്ലാര്‍ സ്വദേശി എസ് സുനില്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പൊതുജന മധ്യത്തിൽ സർക്കാരിന്റെയും കെഎസ്ആർടിസി കോർപ്പറേഷന്റെയും അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചതിനാണ് നടപടിമുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട സുനിൽകുമാർ, മുഖ്യമന്ത്രിയെ മോശം രീതിയിൽ ചിത്രീകരിക്കുന്നതിനായി മോർഫ് ചെയ്ത ചിത്രം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രാഥമികമായി വിലയിരുത്തി
ഇതേതുടർന്നാണ് നെടുങ്കണ്ടം യൂണിറ്റിലെ സുനിൽകുമാറിനെ അന്വേഷണവിധേയമായി അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ കെഎസ്ആർടിസി അധികൃതർ ഉത്തരവിട്ടത്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനത്തിലാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.