തിരുവനന്തപുരം: ജര്‍മ്മനിയിലെ വിവിധ ആശുപത്രികളിലേക്കുള്ള 100 നഴ്സിങ് ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന വര്‍ക്ക് ഇന്‍ ഹെല്‍ത്ത്, ജര്‍മ്മനി റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
നഴ്സിങ്ങില്‍ ബിരുദമോ പോസ്റ്റ് ബേസിക് ബാച്ച്ലേഴ്സ് ഡിഗ്രിയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. പ്രായപരിധി: 2026 മെയ് 31-ന് 36 വയസ്സ് കവിയരുത്. താല്പര്യമുള്ളവര്ക്ക് 2026 മെയ് 21 -നകം നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്.അപേക്ഷകര്‍ക്കു ഐസിയൂ അല്ലെങ്കില്‍ മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഓങ്കോളജി വാര്‍ഡ്, ന്യൂറോളജി വാര്‍ഡ്, ജീറിയാട്രിക് വാര്‍ഡ് , പ്രൈവറ്റ് വാര്‍ഡ്, മറ്റു അഡള്‍ട് ഇന്‍പേഷ്യന്റ് വാര്‍ഡ് തുടങ്ങിയവയില്‍ ബെഡ് സൈഡ് പേഷ്യന്റ് കെയര്‍ എക്സ്പീരിയന്‍സ് ഉണ്ടായിരിക്കേണ്ടതാണ്
പീഡിയാട്രിക് അല്ലെങ്കില്‍ നിയോ നാറ്റോളോജി മാത്രം പ്രവൃത്തിപരിചയം ഉള്ളവരെ പരിഗണിക്കുന്നതല്ല. അപേക്ഷിക്കുന്ന സമയത്ത് ജര്‍മ്മന്‍ ഭാഷാ പരിജ്ഞാനം ആവശ്യമില്ല. ജര്‍മന്‍ ഭാഷയില്‍ ബി1 അല്ലെങ്കില്‍ ബി2 യോഗ്യത ഉള്ളവരും, നോര്‍ക്ക ട്രിപ്പിള്‍ വിന് പ്രോഗ്രാമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരും അപേക്ഷിക്കേണ്ടതില്ല. അഭിമുഖങ്ങളില്‍ നിന്നും തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് എ 1 മുതല്‍ ബി 2 ലെവല്‍ വരെ സൗജന്യ ജര്‍മ്മന്‍ ഭാഷാപരിശീലനം ലഭിക്കുന്നതാണ്.
ബി 1 ലെവല്‍ മുതല്‍ താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. കൂടാതെ എഫ്2 ലെവല്‍ പാസ്സാകുന്നവര്‍ക്ക് 100 യൂറോയും, ബി1 ലെവല്‍ പാസ്സ് ആകുന്നവര്‍ക്ക് 150 യൂറോയും ബി 2 ലെവല്‍ പാസ്സാകുന്നവര്‍ക്ക് 200 യൂറോയും ആദ്യത്തെ ചാന്‍സില്‍ പാസ്സ് ആകുന്നവര്‍ക്കു 100 യൂറോ അധികമായും സ്കോളര്‍ഷിപ്പിനും അര്‍ഹതയുണ്ടാകും. ബി 2 ലെവല്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജര്‍മനിയിലെ ആശുപത്രികളില്‍ നേഴ്സ് ആയി നിയമനം ലഭിക്കുംതുടക്ക ശമ്പളം കുറഞ്ഞത് 2400 യൂറോ ആണ്. വിസ പ്രോസസ്സിങ്, വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 2770540, 2770539,2770566 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.