അശ്രദ്ധയിൽ പൊലിയുന്ന ജീവനുകൾ: റീല്‍സ്‌ ചിത്രീകരണം ദുരന്തമായി, വാട്ടര്‍ ടാങ്കില്‍നിന്ന്‌ വീണ്‌ കൗമാരക്കാരന്‍ മരിച്ചു; രണ്ടുപേരെ വ്യോമസേന രക്ഷപ്പെടുത്തി,

അശ്രദ്ധയിൽ പൊലിയുന്ന ജീവനുകൾ: റീല്‍സ്‌ ചിത്രീകരണം ദുരന്തമായി, വാട്ടര്‍ ടാങ്കില്‍നിന്ന്‌ വീണ്‌ കൗമാരക്കാരന്‍ മരിച്ചു; രണ്ടുപേരെ വ്യോമസേന രക്ഷപ്പെടുത്തി,

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്‌നഗറില്‍ റീല്‍സ്‌ ചിത്രീകരിക്കാനായി പഴയ വാട്ടര്‍ ടാങ്കിനു മുകളില്‍ കയറിയ അഞ്ച്‌ കൗമാരക്കാരില്‍ ഒരാള്‍ വീണ്‌ മരിച്ചു.

ടാങ്കിനു മുകളില്‍ കുടുങ്ങിയ രണ്ട്‌ുപേരെ വ്യോമസേന ഹെലികോപ്‌ടര്‍ ഉപയോഗിച്ച്‌ സാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ കാന്‍ഷി റാം കോളനിയിലാണ്‌ നടുക്കുന്ന സംഭവം നടന്നത്‌.

ടാങ്കിനുമുകളിലേക്കു കയറുന്നതിനിടെ ഇരുമ്പ്‌ ഗോവണി തകര്‍ന്ന്‌ താഴേക്കുവീണ്‌ പ്രദേശവാസിയായ സിദ്ധാര്‍ത്ഥ്‌(13) ആണു മരിച്ചത്‌. പവന്‍ (13), ഗോലു എന്നിവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ടാങ്കിനു മുകളില്‍ കുടുങ്ങിയ ഷനി(11), കല്ലു(14) എന്നിവരെയാണ്‌ വ്യോമസേന രക്ഷപ്പെടുത്തിയത്‌.ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടരയോടെയാണ്‌ അഞ്ചംഗ സംഘം ഏകദേശം 60 അടി ഉയരമുള്ള പഴയ വാട്ടര്‍ ടാങ്കിനു മുകളില്‍ റീല്‍സ്‌ എടുക്കാന്‍ കയറിയത്‌.

വൈകുന്നേരം 6 മണിയോടെ താഴേക്ക്‌ ഇറങ്ങുന്നതിനിടെ ടാങ്കിന്റെ തുരുമ്പിച്ച ഇരുമ്പ്‌ ഗോവണി തകര്‍ന്ന്‌ മൂന്നു കുട്ടികള്‍ താഴേക്ക്‌ പതിച്ചു. ഗുരുതരമായി പരുക്കേറ്റ സിദ്ധാര്‍ത്ഥ്‌ സംഭവ സ്‌ഥലത്തുവച്ച്‌ തന്നെ മരിച്ചു. പരുക്കേറ്റ മറ്റു രണ്ടു കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍, ഗോവണി തകര്‍ന്നതോടെ രണ്ടു കുട്ടികള്‍ ടാങ്കിന്‌ മുകളില്‍ കുടുങ്ങുകയായിരുന്നു.

 വിവരം അറിഞ്ഞെത്തിയ സംസ്‌ഥാന ദുരന്തനിവാരണ സേന, വാട്ടര്‍ടാങ്ക്‌ അപകടാവസ്‌ഥയിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌ അപകടമാണെന്ന്‌ അറിയിച്ചു. തുടര്‍ന്നാണ്‌ ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടിയത്‌.ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ വ്യോമസേനയുടെ എം.ഐ 17 വി5 ഹെലികോപ്‌ടര്‍ സ്‌ഥലത്തെത്തി.

ഒമ്പതു മിനിറ്റ്‌ നീണ്ട ഓപ്പറേഷനിലൂടെ രണ്ട്‌ കുട്ടികളെയും എയര്‍ലിഫ്‌റ്റ്‌ ചെയ്‌ത്‌ സുരക്ഷിതമായി താഴെയിറക്കി. ഇവരെ പിന്നീട്‌ ഗോരഖ്‌പൂരിലെ എയര്‍ഫോഴ്‌സ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വാട്ടര്‍ ടാങ്ക്‌ വര്‍ഷങ്ങളായി നന്നാക്കാതെ കിടക്കുകയായിരുന്നുവെന്നും ഇത്‌ അപകടഭീഷണിയാണെന്ന്‌ അധികൃതരെ പലതവണ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !