കൊല്ലം: കൗണ്‍സിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ സൈക്കോളജിസ്റ്റിന്റെ ലൈംഗിക ആക്രമണം. കൊല്ലം മയ്യനാട് സ്വദേശി 69 കാരനായ സന്തോഷ് സുകുമാരനാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
വീട്ടുകാരുടെ പരാതിയില്‍ ഇയാളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് മുതല്‍ കുട്ടി അമ്മയോടൊപ്പം സന്തോഷ് സുകുമാരന്റെ അടുത്ത് ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് എത്തിയിരുന്നു. അമ്മയെ പുറത്തു നിർത്തിയ ശേഷം കുട്ടിയെ മാത്രം മുറിക്കുള്ളില്‍ പ്രവേശിപ്പിച്ച് കൗണ്‍സിലിങ് എന്ന വ്യാജേനയായിരുന്നു പീഡനം. കുട്ടിയുടെ നഗ്ന ദൃശ്യങ്ങളും ഇയാള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയിരുന്നു.പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് കൗണ്‍സിലിങ്ങിന് എത്തിയപ്പോള്‍ നഗ്നചിത്രങ്ങള്‍ പകർത്തിയത്. കുട്ടിയുടെ സ്വഭാവ രീതികളിലുണ്ടായ മാറ്റങ്ങളാണ് വീട്ടുകാരില്‍ സംശയമുണർത്തിയത്. രക്ഷിതാക്കള്‍ കുട്ടിയുമായി മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചതോടെ ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്തുവന്നു.
തുടർന്നാണ് രക്ഷിതാക്കള്‍ വർക്കല പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.