ഉത്തര്‍പ്രദേശില്‍ വീണ്ടും പോലീസ് എൻകൗണ്ടര്‍ ; ജിമ്മിലെ പിറന്നാള്‍ ആഘോഷത്തിനിടെ മൂന്നുപേരെ കൊന്ന കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു,

ലഖ്‌നൗ : ഉത്തർപ്രദേശില്‍ വീണ്ടും പോലീസ് എൻകൗണ്ടർ. മൂന്ന് കൊലക്കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഖുർജ മേഖലയിലെ ആർ.ജെ.എസ് ഫിറ്റ്‌നസ് ജിം ഉടമയും ജിം ട്രെയിനറുമായ ജീതു സൈനി (33) ആണ് കൊല്ലപ്പെട്ടത്.

അടുത്തിടെ ഇതേ ജിമ്മിനുള്ളില്‍ വച്ച്‌ നടന്ന ജീത്തുവിന്റെ പിറന്നാള്‍ ആഘോഷ പാർട്ടിക്കിടയില്‍ ആണ് ബന്ധുക്കള്‍ കൂടിയായ മൂന്ന് പേരെ ഇയാള്‍ വെടിവെച്ചു കൊന്നിരുന്നത്. തുടർന്ന് ഒളിവില്‍ പോയിരുന്ന ജീതു സൈനിയെ കണ്ടെത്തുന്നവർക്ക് പോലീസ് അമ്പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ബുലന്ദ്‌ഷഹറിലെ ജിമ്മില്‍ വെച്ച്‌ ക്രൂരമായ മൂന്ന് കൊലപാതകങ്ങള്‍ നടന്നത്. ജീതു സൈനിയുടെ പിറന്നാള്‍ ആഘോഷത്തിന് ഇടയില്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലർ അദ്ദേഹത്തിന്റെ മുഖത്ത് കേക്ക് തേച്ചത് ഇഷ്ടപ്പെടാത്തത് ആയിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യലഹരിയില്‍ ആയിരുന്ന പ്രതി ബന്ധുക്കള്‍ കൂടിയായ മൂന്ന് യുവാക്കളെ വെടിവെച്ച്‌ കൊല്ലുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ സ്കൂട്ടറില്‍ വരികയായിരുന്ന ജീതുവിനെയും കൂട്ടാളിയെയും പോലീസ് തടയാൻ ശ്രമിച്ചു. എന്നാല്‍ ഇവർ പോലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് ജീതുവിന് വെടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ജീതു സൈനി മുൻപ് എസ്.സി/എസ്.ടി ആക്‌ട് പ്രകാരമുള്ള കേസുകളിലും പ്രതിയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !