ഗണേഷ്‌കുമാറിന് വീണ്ടും തിരിച്ചടി: ലൈസൻസ് തെറിക്കും? ക്രമക്കേടുകൾ കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്,

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ മുൻ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌ കുമാറിന് മറ്റൊരു തിരിച്ചടി.

ഗണേഷ്‌ കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ എംഎൽഎ എന്ന വിശേഷണം ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. വ്യക്തിയുടെ തിരിച്ചറിയൽ രേഖകളിൽ ഉള്ളതു പോലെ വേണം ഡ്രൈവിങ് ലൈസൻസിലും പേരും ഉൾപ്പെടുത്തേണ്ടത്. ഇതിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി

019-ന് മുൻപാണ് ഗണേഷ്‌ കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എംഎൽഎ എന്ന് കൂട്ടിച്ചേർത്തത്. സാധാരണ ഔദ്യോഗിക രേഖകളിൽ നിശ്ചിത കാലയളവിലേക്കുള്ള സ്ഥാനങ്ങൾ കൂട്ടിച്ചേർക്കാറില്ല. നിലവിൽ ഗണേഷ്‌കുമാറിന്റെ ലൈസൻസിന് 2028 ജൂലായ്‌ 10 വരെ കാലാവധിയുണ്ട്. എന്നാൽ അദ്ദേഹം ഉൾപ്പെട്ട മന്ത്രി സഭ ഇപ്പോൾ അധികാരത്തിലില്ല. ഇതോടെയാണ് നടപടി വേഗത്തിലാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. സംഭവത്തിൽ ഗണേഷ്‌ കുമാറിൽനിന്ന് വിശദീകരണം തേടിയേക്കും എന്നും സൂചനയുണ്ട്.

അതേ സമയം, ഗണേഷ്‌ കുമാർ ഡ്രൈവിങ് ലൈസൻസ് നേടിയത് 18 വയസ്സ് തികയുന്നതിനു മുൻപേ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിൽ ക്രമക്കേട് കണ്ടെത്തിയാൽ അത് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഇതിൽ തുടർ നടപടികൾ സ്വീകരിക്കാനായി മോട്ടോർ വാഹന വകുപ്പ് നിയമോപദേശം തേടും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !