ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ : വൈകാരിക പ്രതികരണവുമായി കെ സി വേണുഗോപാല്‍,

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി. വന്‍ സ്വീകരണമാണ് അദ്ദേഹത്തിന് വിമാനത്താവളത്തില്‍ ലഭിച്ചത്.

സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, പഴകുളം മധു, കെ ജയന്ത്, പ്രവീണ്‍ കുമാര്‍, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തി. മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ അനുസരിക്കുന്ന അച്ചടക്കമുള്ള പ്രവര്‍ത്തകരാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് കെസി പറഞ്ഞു. പാര്‍ട്ടി തീരുമാനം അംഗീകരിച്ചു മുന്നോട്ടു പോകുക എന്നതാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
നല്ലൊരു ഗവണ്‍മെന്റ് വന്നുവെന്നും, നല്ല മന്ത്രിമാര്‍ ഉണ്ടാകുമെന്നും അതുകൊണ്ട് ഇനിയെങ്കിലും മറ്റു വിവാദങ്ങളിലേക്ക് പോവാതിരിക്കണമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുമായി സംസാരിച്ചു. എല്ലാ കാര്യങ്ങളും രമ്യമായി പരിഹരിക്കപ്പെടും. വി ഡി സതീശന്‍ നേരത്തെ രമേശ് ചെന്നിത്തലയെ കണ്ടിരുന്നു.
അഭിപ്രായ വ്യത്യാസങ്ങള്‍ തീര്‍ത്ത് ഐക്യത്തോടെ മുന്നോട്ട് പോകും. കെസി പക്ഷം എന്നൊരു പക്ഷം ഇല്ല. എല്ലാവരും കോണ്‍ഗ്രസുകാര്‍. ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ എന്നു ചോദിച്ച കെസി, മന്ത്രിസഭയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നിയുക്ത മുഖ്യമന്ത്രിയും മറ്റു നേതാക്കളും പറയുമെന്നും വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !