തൃശൂരില്‍ വാഹനാപകടത്തില്‍ റിട്ട. അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം,

തൃശൂർ: ഡാളസ്  നഗരത്തിലെ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് അപ്സര ഗാർഡൻസ് ഹൗസ് നമ്പർ ആറില്‍ താമസിക്കുന്ന റിട്ട.അധ്യാപിക ലിൻസി ജോണ്‍സണ്‍ (57) ആണ് അന്തരിച്ചത്.

ഡാളസിലെ ലിജു ആന്റണിയുടെ സഹോദരിയാണ് പരേത. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു അപകടം. ലിൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഡിവൈഡറില്‍ തട്ടി റോഡിന്റെ മറുഭാഗത്തേക്ക് മറിയുകയും, ഈ സമയം എതിരെ വന്ന കാർ സ്കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു.

കേന്ദ്ര വുമണ്‍സ് കമ്മിറ്റി ചില്‍ഡ്രൻസ് എഡ്യൂക്കേഷൻ കോ-ഓർഡിനേറ്ററായി ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: പി.എ. ജോണ്‍സണ്‍ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ).മക്കള്‍: എബിൻ പി. ജോണ്‍( യു കെ) , വിപിൻ പി. ജോണ്‍.(ബാംഗ്ലൂർമരുമക്കള്‍: ബ്രെന്റാ ജെയിംസ്, അൻജിത റോസ്.

മൃതദേഹം മേയ് 15 വെള്ളി രാവിലെ 8ന് നെല്ലിക്കുന്നിലെ വസതിയില്‍ എത്തിക്കും. സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച വൈകുന്നേരം 5ന് പറവട്ടാനി മാർ അദായി ശ്ലീഹ കല്‍ദായ സുറിയാനി പള്ളിയില്‍ (Mar Adhai Sleeha Chaldean Syrian Church) നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !